എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

' എൽ. എസ്. എൻ ഹൈസ്ക്കുൾ ഓണാഘോഷം


ഒറ്റപ്പാലം. നഗരത്തിലെ പ്രശസ്തമായ എൽ. എസ്. എൻ ഹയർസെക്കൻററി സ്ക്കൂളിൽ 31/8/2017ന് വിപുലമായ ഓണാഘോഷം നടത്തി. രാവിലെ 9.30ന് അത്തപ്പൂക്കളമത്സരം ആരംഭിച്ച് 10.30ന് അവസാനിച്ചു. നാടൻപൂക്കൾ മാത്രം ഉപയോഗിച്ചുള്ള മത്സരമായിരുന്നു ഇത്തവണത്തെപ്രത്യേകത. യു. പി. വിഭാഗത്തിൽ VII-C യും V-Aയും ഹൈസ്ക്കുൾ വിഭാഗത്തിൽ VIII-Cയും VIII-Dയും സമ്മാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് കുട്ടികൾ ഓണപ്പാട്ടുപാടി ആഘോഷതിമർപ്പിലാടി. ഉച്ചയ്ക്ക് പി. ടി. എ കുട്ടികൾക്കായി പായസം വിതരണം ചെയ്തു. അങ്ങനെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ അവസാനിപ്പിച്ചു.