Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും ഒരു സ്വാതന്ത്രദിനം കൂടി
കൊളവല്ലൂര്‍: ഇന്ത്യയുടെ എഴുപതാം സ്വതന്ത്രദിനം ആഘോഷിച്ചു . വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും പങ്കെടുത്തു . 9.30 ന് പതാകവന്ദനത്തിനായ് ഭാരത് സ്‌കൗട്ടസ് ആന്റ് ഗൈഡ്സിന്റെയും ജെ.ആര്‍.സിയുടെയും എന്‍. എസ്.എസ് അഗങ്ങളും ഗ‌്രൗണ്ടില്‍ എത്തിചേര്‍ന്നു. പ്രധാന അദ്ധ്യാപകരുടെ നേതൃത്ത്വത്തില്‍ പതാക ഉയര്‍ത്തി . വിദ്യാര്‍ത്ഥിനികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. അതോടനുബന്ധിച്ച് എസ്. എസ്. എല്‍.സി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു . സര്‍വ്വമതപ്രാര്‍ത്ഥനയും പിന്നീട് ലഘുനാടകങ്ങളും വേദിയില്‍ അരങ്ങേറി.