ജി.എച്ച്.എസ്.എസ് പാളയംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വിലാസം
പാളയംകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത.എസ്
അവസാനം തിരുത്തിയത്
08-09-201742054





തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്

ആമുഖം

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപ‍ഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടര്‍ന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ യു.പി ആയി ഉയര്‍ത്തി.അതിനുശേഷം 1964-ല്‍ ഹൈസ്കൂളും ആയി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതില്‍ പാളയംകൂന്ന് നിവാസികളുടെ ആത്മാര്‍ത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലര്‍ സര്‍വ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്,സി.ജെ.വേലായുധന്‍,എന്‍.കെ.ആശാന്‍,ഇ.ഇ.അബ്ദുള്‍ റഹ്മാന്‍,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതന്‍ വൈദ്യന്‍,എ.കെ വിശ്വാനന്ദന്‍ തുടങ്ങിയവരാണ്.

1990-ല്‍ പാളയംകുന്ന് ഹൈസ്കൂളിനെ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി .ഇതില്‍ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്. ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരില്‍ ശ്രീ.ജനാര്‍ദ്ധന അയ്യര്‍ ഉള്‍പ്പെടുന്നു.നാടകാചാര്യന്‍ ആയിരുന്ന ശ്രീ.എന്‍.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രമുഖനാണ്. പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ എച്ച്.എ.എന്‍-ലെ സീനിയര്‍ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനന്‍, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.സമൂഹത്തിലെ നാനതുറകളില്‍പ്പെടുന്ന ഒട്ടേറെ പ്രമുഖര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാ​മണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന

ശ്രീ പാച്ചന്‍ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
 ആകെ 1715 വിദ്യാര്‍ഥികളില്‍ (847 ആണ്‍കുട്ടികള്‍ ,868 പെണ്‍കുട്ടികള്‍)452 പേര്‍ പട്ടിക ജാതിയില്‍പ്പെടുന്നു.

ഭൗതിക സാഹചര്യങ്ങള്‍

സൗകര്യങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

മുന്‍കാല പ്രധാനധ്യാപകര്‍

  1. മണി
  2. സുന്ദരേശന്‍
  3. സുരേന്ദ്രന്‍
  4. രാമചന്ദ്രന്‍
  5. സുധാമണി
  6. രാധാമണി
  7. പത്മാവതി
  8. 2010-2012- ബേബി ഗിരിജ
  9. 2012-ജൂണ്‍-2012ആഗസ്റ്റ്-നസീറ ബീവി.എന്‍
  10. 2012-2013 ഗീതാകുമാരി.പി
  11. 2013-2015 ലത.എന്‍.നായര്‍
  12. 2015-2016 രാജു.വി

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.

ഉദ്ഘാടന റിപ്പോര്‍ട്ട്

10-3-2017 വെള്ളിയാഴ്ച്ച ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ സ്കൂള്‍ തല ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.കുട്ടികള്‍ ഈശ്വരപ്രാര്‍ഥന ആലപിച്ചു.തുടര്‍ന്ന് 9.e-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടര്‍ന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചര്‍ എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.ശേഷം 9.e-യിലെ തസ്നി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.തുടര്‍ന്ന് ജെയിന്‍ ടീച്ചര്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ട- ത്തിന്റെ പദ്ധതികള്‍ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാന്‍ കുറേ കുട്ടികള്‍ താല്‍പര്യം പ്രകടിപ്പിച്ചു.തുടര്‍ന്ന് നടക്കാന്‍ പോകുന്ന ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാര്‍ വീടുകളിലേക്ക് മടങ്ങി.

ഹരിതകേരളം പ്രോട്ടോകോള്‍

വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങള്‍ ഹരിതസുന്ദരമാകാനും വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോള്‍ ജി.എച്ച്.എസ്.എസ്. പാളയംകുന്ന് 2017 ജനുവരി മുതല്‍ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ അമ്പത് മിടുക്കരായ കുുട്ടികള്‍ക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയില്‍ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികള്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രസംഗത്തിലുടെ അവതരിപ്പിച്ചു.

റിപ്പബ്ലിക്ക് ദിനം

കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകന്‍ കൊടിയുയര്‍ത്തി.തുടര്‍ന്നുള്ള ചടങ്ങില്‍

പ്രധാനധ്യാപകന്‍, പ്രിന്‍സിപ്പാള്‍ ,പി.ടി.എ.പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവര്‍ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികള്‍ ചേര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.തുടര്‍ന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങള്‍ ഉയര്‍ന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പൊതു

വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായി.

കരാട്ടെ പരിശീലനം

'രക്ഷ' എന്ന പ്രോജക്ടിനു വേണ്ടി 2016 ഡിസംബര്‍ 26-ന് പെണ്‍കുട്ടികള്‍ക്കായിട്ടുള്ള കരാട്ടെ പരിശീലന ക്ലാസ്സ് പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ ആരംഭിച്ചു.ഈ സ്കൂളില്‍ നിന്ന് എച്ച്.എസ്,എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍ നിന്നായി എഴുപതോളം പെണ്‍കുട്ടികള്‍ പരിശീലനത്തിന് ഉണ്ട്.ഇതിനായി പ്രശസ്ത കരാട്ടെ പരിശീലകന്‍ simboy എന്ന അധ്യാപകനെയാണ് ഈ സ്കൂളില്‍ നിയമിച്ചിരിക്കുന്നത്.ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ഈ പരിശീലനം നടക്കുന്നത്.ജപ്പാനിനു ശേഷം 8000 പെണ്‍കുട്ടികളെ മാത്രം വെച്ച് ഗിന്നസ് റെക്കോര്‍ഡ് നേടുകയാണ് ഇതിന്റെ ലക്ഷ്യം.

ഇംഗ്ലീഷ് ക്ലബ്ബ്

2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

മലയാളം ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി

2016-17 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 2016 ജൂണ്‍ 20-ന് നടത്തി. തനിമ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.ആര്‍.ജി കണ്‍വീനര്‍ അജയകുമാര്‍ സാര്‍, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയന്‍, പ്രതിഭ, ഇന്ദു എന്നിവര്‍ സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് ക്ലാസ് തല കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അതില്‍ നിന്ന് രണ്ട് സ്കൂള്‍തല കണ്‍വീനര്‍മാരെ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂള്‍തല മത്സരങ്ങള്‍ സംഘടിപ്പിച്ചു.എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചര്‍ച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടന്‍പ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടത്തി വിജയികളെ സബ്ജില്ലയിലും, തുടര്‍ന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

സയന്‍സ് ക്ലബ്ബ്

2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 8ന് രാജു സാറിന്റെ നേതൃത്വത്തില്‍ നടന്നു. 10.d യിലെ അനഘ സെമിനാര്‍ അവതരിപ്പിച്ചു.കുറച്ച് കുട്ടികള്‍ പരീക്ഷണങ്ങള്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കണ്‍വീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കണ്‍വീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും സയന്‍സ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു.

IMPROVISED AIDS നിര്‍മ്മിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദര്‍ശനം,എക്സിബിഷന്‍ എന്നിവ നടത്തി.

വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.സെമിനാര്‍ വിഷയം-pulses for sustainable food security prospects and challenges കുട്ടികള്‍ക്ക് നല്‍കി.സ്കൂള്‍തല മത്സരത്തില്‍ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവര്‍ത്തനഫലമായി സയന്‍സ് മാസിക തയ്യാറാക്കി.സ്കൂള്‍ തല ശാസ്ത്രമേള ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടത്തുകയും മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുപ്പിച്ച്. STILL MODELല്‍ ഒന്നാം സ്ഥാനവും IMPROVISED EXPERIMENT ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. STILL MODELല്‍ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയില്‍ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.


എന്‍.എസ്.എസ്


2016 മുതൽ സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.

കു‍‍ഞ്ഞു കുടയും ബാഗും

2017-18 അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാരംഭം കുറിക്കുവാനെത്തിയ കുരുന്നുകള്‍ക്ക് കു‍ഞ്ഞുക്കുടയും ബാഗും നല്‍കി ബഹുമാനപ്പെട്ട MLA വി. ജോയി 'കു‍‍ഞ്ഞു കുടയും ബാഗും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ഉത്തരവാദിത്വം പുതിയ തലമുറകളായ കുട്ടികളിലേക്ക് എത്തിക്കുവാനായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന്

 G H S S  പാളയംകുന്നിൻറെ  അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു. 

അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി. 'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു. പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരതൈയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.

മെട്രോയുടെ ത്രില്ലില്‍ കുുട്ടിക്കൂട്ടം

കൊച്ചിയില്‍ പുതുതായി ആരംഭിച്ച മെട്രോ റെയില്‍ സന്ദര്‍ശിക്കാന്‍ പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ നിന്നും ജെയ്ന്‍ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലര്‍ച്ചെ യാത്ര തിരിച്ചു. കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദര്‍ശിച്ച ,ശേഷം ആലുവാ സ്റ്റേഷനില്‍ നിന്നും പാലാരിവട്ടം വരെ മെട്രോയില്‍ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയില്‍ നിന്നും ആദ്യമായി സ്കൂള്‍ വഴി മെട്രോ സന്ദര്‍ശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.

സ്വാതന്ത്ര്യ ദിനാഘോഷം

2017-18 അദ്ധ്യായനവര്‍ഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ ആഘോഷിച്ചു.രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ പ്രദീപ് സര്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് പതാകയെ സലൂട്ട് ചെയ്ത ശേഷം വിദ്ധ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ റാലി നടത്തുകയും ചെയ്തു. independence day

ഹായ് കുട്ടികൂട്ടം ഒാണാവധിക്കാല പരിശീലനം

7/9/2017 ghss പാളയംകുന്നില്‍ വച്ച് കുട്ടികൂട്ടത്തിന്റെ ഹാര്‍ഡ് വെയര്‍ പരിശീലനം ആരംഭിച്ചു. ക്ലാസുകള്‍ എടുത്തത് ശിവഗിരി hss-ലെ ബിനി ടീച്ചറും പാളയംകുന്ന് hss-ലെ ‍ജെയ്ന്‍ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികള്‍ പങ്കെടുത്തു വിജയകരമായി ഒന്നാം ദിവസത്തെ ക്ലാസ്സ് വൈകിട്ട് 4-മണിക്ക് അവസാനിച്ചു. 42054

വഴികാട്ടി