ജി.എച്ച്.എസ്. കരിപ്പൂർ/പ്രാദേശിക പത്രം
സദ്യവട്ടവും ഒാണപ്പാട്ടുകളുമായി കരുപ്പൂര് ഗവ.ഹൈസ്ക്കൂളില്‍ ഓണാഘോഷം
നെടുമങ്ങാട്:ഗവ.കരുപ്പൂര് ഹൈസ്ക്കൂളില്‍ ഒാണാഘോഷം നടന്നു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ അരങ്ങേറി. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് സ്കൂളില്‍ അത്തപ്പൂക്കളമൊരുക്കി.തുടര്‍ന്ന് വിഭവസമൃദ്ധമായ ഒാണസദ്യയും മറ്റു കലാപരിപാടികളും നടന്നു. ഹെഡ്മിസ്ടസ് റസീന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍നല്‍കി.