Schoolwiki സംരംഭത്തിൽ നിന്ന്
മാവേലി മന്നനെ വരവേല്‍ക്കാനായി .........
മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ 31-08-2017 വ്യാഴാഴ്ച സമുചിതമായിത്തന്നെ ഓണാഘോഷം നടത്തുകയുണ്ടായി.ആണ്‍കുട്ടികള്‍ക്കായി വടംവലി മത്സരവും പെണ്‍കുട്ടികള്‍ക്കായി കസേരചുറ്റല്‍ മത്സരവും നടത്തുകയുണ്ടായി.ഒരു ദിവസത്തേക്ക് പഠനഭാരം തലയില്‍ നിന്നും ഇറക്കിവച്ച് വീറോടും വാശിയോടും കൂടി കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.