എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയാണ് ഞങ്ങളുടെ സയന്‍സ് ക്ലബ്ബ്. ഊർജസ്വലരായ അധ്യാപകരുടെയും കുട്ടികളുടെയും പരസ്പര സഹകരണത്തോടെ ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നു.എല്ലാ അധ്യയന വര്‍ഷങ്ങളിലും ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് പഠനയാത്രകള്‍ നടത്താറുണ്ട്... 2017 അധ്യയന വര്‍ഷത്തില്‍ ചാന്ദ്ര ദിനവുമായി(ജൂലൈ 21)ബന്ധപെട്ട് കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി.

                ഈ പഠനയാത്രയെ കുറിച്ച് ഒമ്പത് എയിലെ ഷിഫാന തയ്യാറാക്കിയ റിപ്പോര്‍ട്ട് 
                -----------------------------------------------------------------------------

29/7/2017 ശനിയാഴ്ച സ്കൂളിലെ ഇരുപത് വിദ്യാർത്ഥികളും എട്ട് അധ്യാപകരും മൂന്ന് അനധ്യാപകരും ചേര്‍ന്നാണ് യാത്ര പോയത്.രാവിലെ ഏഴു മണിക്ക് ആലുവയില്‍ നിന്നും ട്രെയിനില്‍ ഞങ്ങള്‍ പുറപ്പെട്ടു. പത്തരയോടെ കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ എത്തി.അവിടെ വര്‍ണാഭമായ ശാസ്ത്ര കൌതുകങ്ങളാണ് ഞങ്ങളെ വരവേറ്റത്.ക്ളാസ് മുറികളില്‍ ഇരുന്ന് ഞങ്ങള്‍ മനപ്പാഠമാക്കുന്ന ശാസ്ത്ര തത്വങ്ങളെ നേരിട്ടു കാണുവാനും സ്പര്‍ശിച്ചറിയുവാനും ശബ്ദ-പ്രകാശ പ്രതിഭാസങ്ങളുടെ ഒരു വിസ്മയ പ്രപഞ്ചം തന്നെ അവിടെയുണ്ടായിരുന്നു.ഇത് കൂടാതെ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയ നീ ആംസ്ട്രാങ്, യൂറി ഗഗാറിന്‍ എന്നിവരുടെ APPOLO 11 MISSION 3D അനിമേഷന്‍ ചിത്രങ്ങളായി ഞങ്ങള്‍ കണ്ടു.ആകാശത്തിലെ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളും ക്ഷീര പഥവും ഉള്‍ക്കൊള്ളുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ തിയേറ്റര്‍ പ്രദര്‍ശനത്തിലൂടെ മനസിലാക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.അവിടെ ഉള്ള എല്ലാ കാര്യങ്ങളും തൊട്ടറിഞ്ഞു മനസിലാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന്‍ ഞങ്ങള്‍ക്ക് തോന്നി.എങ്കിലും അധികം വൈകുന്നതിനു മുമ്പ് തിരിച്ചെത്തേണ്ടതിനാല്‍ മൂന്ന് മണിയോടെ അവിടെ നിന്ന് തിരിക്കുകയും നാല് മണിയുടെ ട്രെയിനില്‍ തിരികെ പോരുകയും ചെയ്തു.

        ഇത്തരം ഒരു പഠനയാത്രക്ക് അനുമതി തന്ന ഹെഡ്മിസ്ട്രസ്സിനു നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒരു ദിവസം ഞങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച ബിന്ദു ടീച്ചർ, സൂസന്‍ ടീച്ചര്‍ ,ഹഫ്സ ടീച്ചര്‍ സൈറ ടീച്ചര്‍ ,ഷെറിന്‍ സാര്‍,സുപ്രിയ ലത അജേഷ് എന്നീ ഓഫീസ് ജീവനക്കാര്‍ക്കും ഞങ്ങള്‍ടെ നന്ദി അറിയിക്കുന്നു.ഞങ്ങളോടൊപ്പം ഇല്ലായിരുന്നെങ്കിലും മാനസികമായി ഈ യാത്രക്ക് പിന്തുണ നല്‍കിയ കൂളിലെ മറ്റെല്ലാ സ്റ്റാഫിനും നന്ദി അറിയിക്കുന്നു..