എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സയൻസ് ക്ലബ്ബ്-17

11:07, 25 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ) ('വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് ഞങ്ങളുടെ സയന്‍സ് ക്ലബ്ബ്. ഊര്ജസ്വലരായ അധ്യാപകരുടെയും കുട്ടികളുടെയും പരസ്പര സഹകരണത്തോടെ ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നു.എല്ലാ ആദ്യയന വര്‍ഷങ്ങളിലും ശാസ്ത്ര ദിനാച്ചരനങ്ങളോട് അനുബന്ധിച്ച് പടനയാത്രകള്‍ നടത്താറുണ്ട്.2017 അധ്യയന വര്‍ഷത്തില്‍ ചാന്ദ്ര ദിനവുമായി(ജൂലൈ 21)ബന്ധപെട്ട് കോഴിക്കോട് പ്ലാനട്ടെരിയത്തിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി.

                ഈ പഠനയാത്രയെ കുറിച്ചുള്ള ഒമ്പത് യിലെ ഷിഫാന തയ്യാറാക്കിയ റിപ്പോര്‍ട്ട് 
                -----------------------------------------------------------------------------

29/7/2017 ശനിയാഴ്ച സ്കൂളിലെ ഇരുപത് വിധ്യാര്തികളും എട്ട് അധ്യാപകരും മൂന്ന് അനധ്യാപകരും ചേര്‍ന്നാണ് യാത്ര പോയത്.രാവിലെ ഏഴു മണിക്ക് ആലുവയില്‍ നിന്നുംട്രെയിനില്‍ നജങ്ങള്‍ പുറപ്പെട്ടു. പത്തരയോടെ കോഴിക്കോട് പ്ലാനട്ടെരിയത്തില്‍ എത്തി.അവിടെ വര്‍ണാഭമായ ശാസ്ത്ര കൌതുകങ്ങലാണ് ഞങ്ങളെ വരവേറ്റത്.കലാസ് മുറികളില്‍ ഇരുന്ന ഞങ്ങള്‍ മനപ്പടമാക്കുന്ന ശാസ്ത്ര തത്വങ്ങളെ നേരിട്ട കാണുവാനും സ്പര്‍ശിച്ചു അറിയുവാനും ശബ്ദ-പ്രകാശ പ്രതിഭാസങ്ങളുടെ ഒരു വിസ്മയ പ്രപഞ്ചം തന്നെ അവിദ് യൂണ്ടായിരുന്നു.ഇത് കൂടാതെ ആദ്യമായി ചന്ദ്രനില്‍ കാലു കുത്ത്യ നീല അമ്സ്ട്രോന്ഗ് യൂറി ഗഗാറിന്‍ എന്നിവരുടെ APPOLO 11 MISSION 3D അനിമേഷന്‍ ചിത്രങ്ങളായി ഞങ്ങള്‍ കണ്ടു.ആകാശത്തിലെ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളും ക്ഷീര പഥവും ഉള്‍ക്കൊള്ളുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ തിയേറ്റര്‍ പ്രദര്‍ശനത്തിലൂടെ മനസിലാക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.അവിടെ ഉള്ള എല്ലാ കാര്യങ്ങളും തൊട്ടറിഞ്ഞു മനസിലാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന്‍ ഞങ്ങള്‍ക്ക് തോന്നി.എങ്കിലും അധികം വൈകുനതിനു മുന്പ് തിരിച്ച്ചെത്തെണ്ടാതിനാല്‍ മൂന്ന് മണിയോടെ അവിടെ നിന്ന് തിരിക്കുകയും നാല് മണിയുടെ ട്രെയിനില്‍ തിരികെ പോരുകയും ചെയ്തു.

        ഇത്തരം ഒരു പടനയാത്രക്ക് അനുമതി തന്ന ഹെട്മിസ്ട്രസ്സിനു നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒരു ദിവസം ഞങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച ബിന്ദു ടീച്ചര്‍ സുസന്‍ ടീച്ചര്‍ ഹഫ്സ ടീച്ചര്‍ സിറ ടീച്ചര്‍ ഷെറിന്‍ സാര്‍,സുപ്രിയ ലത അജേഷ് എന്നീ ഓഫീസ് ജീവനക്കാര്‍ക്കും ഞങ്ങള്‍ടെ നന്ദി അറിയിക്കുന്നു.ഞങ്ങളോടൊപ്പം ഇല്ലായിരുന്നെങ്കിലും മാനസികമായി ഈ യാത്രക്ക് പിന്തുണ നല്‍കിയ കൂളിലെ മറ്റെല്ലാ സ്റ്റാഫിനും നന്ദി അറിയിക്കുന്നു..