പരപ്പ ജി യു പി സ്കൂൾ
പരപ്പ ജി യു പി സ്കൂൾ | |
---|---|
വിലാസം | |
പരപ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-08-2017 | 13762 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാര്‍ഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂള്‍ സ്ഥിതി ചെയ്യുന്നു.
1965 മുതല്‍ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങി. 1967-ല്‍ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകന് ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായീ 1968-ല്‍ സ്വന്തം നാട്ടിലൊരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എന്‍ സുകുമാരപ്പണിക്കര്‍ നിയമിതനായി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 15 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സ്കൂളിനാവശ്യമായ 1 ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സര്‍വ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടില്‍ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിന്‍ പുതിയവളപ്പില്‍ വി.സി . ജോസ് വരിക്കമാക്കല്‍ ,പി .ജെ കുര്യന് പാഴൂത്തടം, ബത്താലി മായിന്‍ ,പൂമംഗലോരകത്ത് സാവാന്‍ ,കോട്ടാളകത്ത് അബ്ധുള്ള , ചേളന്‍ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിന് ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിര്‍ലോഭമായ സഹകരണമാണ് ജനങ്ങള്‍ നല്‍കിയത് .
1990-ല്‍ യു പി സ്കുളായി ഉയര്‍ത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങള്‍ 4 കി മീ അകലെയാണ് . ഹൈസകൂള് പഠനത്തിനായി കാര്‍ത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എന്‍എസ് എസ് എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
ഗതാഗത- താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകര്‍ കുറവായിരുന്നു. 1971 മുതല്‍ 1999 -ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ശ്രീ എന്‍ കെ വിശ്വംഭരന് മാസ്റ്ററുടെ ആത്മാര്‍ഥസേവനം സ്കുളിന് കൈത്താങ്ങായി.
1968- മുതല്‍ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റര്മാര് - സര്‍വശ്രീ എന്‍ സുകുമാരപ്പണിക്കര്‍ ,ഭാസ്ക്കരന്‍ കര്‍ത്താ ,ഗര്‍വാസിസ് വര്‍ക്കി ,നാരായണന് നമ്പ്യാര്‍ ,കെ വി നാരായണി ,എന്‍ മധുസൂദനന് നമ്പൂതിരി ,അബ്ദുല്‍ ഖാദര്‍ , കെ വി ഗോപാന്‍ നമ്പ്യാര്‍ , കെ കോരന് ,ശ്രീധരന് നമ്പ്യാര്‍ ,ഭാനുമതി ,കെ സഹദേവന് ,എന്‍ കെ വിശ്വംഭരന് , പത്മാവതി ,ആന്റണി ,ത്രേസ്യ കെ സി ,ഗോപി ,കുര്യാക്കോസ് സത്യേന്ദ്രന്‍ ,ടോമി ജോസഫ് , വി ജെ പ്രകാശ് ,എം.സതീശന്.
1 മുതല്‍ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികള്‍ ഈ അധ്യയനവര്‍ഷം സ്കൂളില്‍ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികള്‍ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തില്‍ ടോയ്ലറ്റുകള് ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയില്‍ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നല്കിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികള്‍ ,ചുറ്റുമതില്‍ ,ഒരോ ക്ളാസ്സിലും ഫാന്‍ ,എല്ലാ ക്ലാസ്സിലും അനൗണ്‍സ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂള്‍ പരിസരം ,ചൈല്‍ഡ് പാര്‍ക്ക് ,കമ്പ്യൂട്ടര്‍ ലാബ് ,ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എല്‍ പി വിദ്യാര്‍ഥികള്‍ക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകള്‍ ആണ് .സ്കൂളിന്റെ സര്‍വതോമുഖമായ പുരോഗതിയില്‍ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റര് ,ഒഫീസ് അറ്റന്‍ഡന്റ് ,2 യു പി എസ് എ ,4 എല്‍ പി എസ് എ ,2 ഭാഷാധ്യാപകര്‍ (അറബി,ഹിന്ദി ) ഉള്‍പ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനത്തില്‍ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവര്‍ത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ് പി .ടി .എ അവാര്‍ഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം മികച്ച സീഡ് കോ - ഒര്ഡിനേറ്റര് എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്. പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ് എം.സി.,വൈസ് പ്രസിഡണ്ട് - ശ്രി . മദര്‍ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട് ശ്രീമതി - ഗ്രാമപഞ്ചായത്ത് മെമ്പര്‍ - ശ്രീ ഫ്രാന്‍സിസ് മ്രാലയില്‍ ഹെഡ്മാസറ്റര് -ശ്രീ എം.സതീശന് . പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതല്‍ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .