സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 17 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ)


സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര
വിലാസം
തേവര

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-08-201726067



ആമുഖം

തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങള്‍ക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.


ചരിത്രം

1907-ല്‍ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1924-ല്‍ ഇതിനെ ഒരു പരിപൂര്‍ണ്ണ ഭാഷാ വിദ്യാലയമാക്കി പരിവര്‍ത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ 1931-ല്‍ ഒരുപ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1931-ല്‍ ആണ്‍കുട്ടികള്‍ക്കായി ഹൈസ്ക്കൂള്‍ ക്ലാസുകള്‍ആരംഭിച്ചു 1998-ല്‍ ഹയര്‍ക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹൈസ്ക്കൂളില്‍ പെണ്‍ കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് സ്ക്കൂള്‍പ്രവര്‍ത്തിക്കുന്നത്.

 പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്‍.jpeg  


                          സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചന്‍.  

പള്ളികളോട്ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ എന്നആദര്‍ശം കേരളത്തില്‍ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠന്‍. എല്ലാമതസ്ഥരും ഒരുകുടക്കീഴില്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതന്‍. അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സര്‍വ്വമതസ്ഥര്‍ക്കുും ഒരുതൊഴില്‍സ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളില്‍ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു. ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച് കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്.സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പില്‍ പ്ര ണാമം അര്‍പ്പിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

200-ല്‍ അധികം ക്വിന്റര്‍ഗാര്‍ട്ടന്‍ ,ലോവര്‍പ്രൈമറി,അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍,ഹയര്‍സെക്കന്ററി സ്കൂളുകളും , മൂന്നു ഡസന്‍ ആര്‍ട്സ് കോളേജുകളും ,സയന്‍സ് ആന്‍ഡ് കൊമേഴ്സ് കോളേജുകളും,രണ്ട് എഞ്ചനീയറിംഗ് കോളേജും ,ഒരു കല്പിത സര്‍വ്വകലാശാലയും , ആറ് നേഴ്സിംഗ് കോളേജ് ആന്‍ഡ്സ്കൂ ളുകളും,പോളിടെക്നിക്ക് കോളേജും ,വ്യവയായിക പരിശീലന കേന്ദ്രങ്ങളും,ഒരു മെഡിക്കല്‍ കോളേജും എസി.എം.ഐ സഭയ്ക്ക് സ്വന്തമാ ണ്.പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ സി.എം.ഐ സഭയുടെ കീഴില്‍ സേക്രഡ് ഹാര്‍ട്ട്കോളേജും, സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളും,, സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളും,സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്കൂളും നി ലകൊള്ളുന്നു. ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കര്‍ ഭൂമിയില്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോള്‍ കോര്‍ട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്, പത്ത് ക്ലാസുക ളിലായി 632 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുണ്ട്. 557 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളും 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാലയം.

  • ഹൈസ്കൂളിന് മനോഹരമായ എല്ലാവിധ സൗകര്യവുമുള്ള കെട്ടിടം.
  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങള്‍.
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
  • മികച്ച നിലവാരം പുലര്‍ത്തുന്ന വായനാമുറിയോടു കൂടിയ 5൦൦൦ ലേറെ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി .
  • 20 കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂള്‍ എെ.ടി.ലാബ്.
  • ഒരു മള്‍ട്ടിമീഡിയ റൂം.
  • സയന്‍സ് ലാബ്.
  • ഗണിതലാബ്.
  • എന്‍.സി.സി റൂം

.എസ്.പി.സി റൂം

  • കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍.
  • വിശാലമായ കളിസ്ഥലം.
  • കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

•എന്‍.സി.സി.
*എസ്.പി .സി
*സ്പോര്‍ട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
* വിവിധതരത്തിലുള്ള ക്ലബ് പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

2015-2016അദ്ധ്യയനവര്‍ഷം192വിദ്യാര്‍ത്ഥികള്‍എസ്.എസ്.എല്‍.സിപരീക്ഷയെഴുതിയതില്‍192പേരുംവിജയംകൈവരിച്ച്സ്കൂള്‍സുവര്‍ണ്ണതില കംഅണിഞ്ഞ്ദീര്‍ഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേര്‍മുഴുവന്‍വിഷയങ്ങള്‍ക്കുംഎ പ്ലസ് കരസ്ഥമാക്കി .

മാനേജ്മെന്റ്

സി.എം.ഐ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത മൂല്യങ്ങള്‍ക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാര്‍ത്തെടുക്കു വാന്‍ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തില്‍ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദര്‍ശം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ ഈമാനേജ് മെന്റിനു കഴിയുന്നുണ്ട്.

മുന്‍ സാരഥികള്‍

ബഹു.ജോസ് കുറിയേടത്താണ് സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളിന്റെ ലോക്കല്‍ മാനേജര്‍.

കായികം

കായികരംഗത്ത് വര്‍ഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകള്‍ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണല്‍,സംസ്ഥാനതലങ്ങളില്‍ പലമീറ്റുകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണല്‍ മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.സ്പോര്‍ട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവര്‍ഷവും നാഷ്ണല്‍, ഇന്റര്‍ നാഷ്ണല്‍ ,സ്റ്റേറ്റ് മത്സരങ്ങളില്‍ ഗോള്‍ഡന്‍മെഡലുകള്‍ കരസ്ഥമാക്കുന്ന കുട്ടികള്‍ തേവരസ്കൂളിനുസ്വന്തമാണ്.ഈവര്‍ഷം ജോസഫും ,ഗായത്രിയും ഇന്റര്‍നാഷ്ണല്‍ ലെവലില്‍ ഗോള്‍ഡന്‍മെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവര്‍ഷവും നാല് കുട്ടികള്‍ മികച്ചവിജയംനേടി.

എന്‍.സി.സി

വര്‍ഷങ്ങളായി എന്‍.സി.സി കേഡറ്റ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികള്‍ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉള്‍ക്കൊണ്ട് ഓരോവര്‍ഷവും ഈവിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്നു.എന്‍.സി.സി ക്യാമ്പുകളില്‍ പങ്കെടുത്ത് കുട്ടികള്‍ ഉന്നതനിലവാരംപുലര്‍ത്തി ഗ്രേസ് മാര്‍ക്കുകള്‍ കരസ്ഥമാക്കിവരുന്നു.

എസ്.പി.സിി

2012-2013 അദ്ധ്യനവര്‍ഷത്തിലാണ് ഈസ്കൂളില്‍ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂര്‍ത്തങ്ങള്‍ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പില്‍ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂണ്‍ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങള്‍കരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാര്‍ ത്ഥികളുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നു.സ്കൂളില്‍ അച്ചടക്കവും ചിട്ടയും വരുത്താന്‍ എസ്.പി.സി പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂള്‍പരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ക്ലാസ്സുകളിലൂടെ കുട്ടികളില്‍ നല്ലനേതൃത്വപാടവം വളര്‍ത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരന്‍ എന്നനിലയില്‍ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവണ്‍മെന്റും ആഭ്യന്തരവകുപ്പും ചേര്‍ന്ന് നടപ്പില്‍വരുത്തിയ എസ്.പി.സിപദ്ധതി കുട്ടികള്‍ക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ ശ്രീമതി എലിസബത്ത് പോളും ചേര്‍ന്നാണ്.

ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുക]]

ഐ.ടി.ക്ലബ്

മികച്ചനിലവാരം പുലര്‍ത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവര്‍ഷം ഐ.ടി .മേളയില്‍ സബ് ജില്ലയില്‍ ഓവറോള്‍ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ് എ ഗ്രേഡ് നേടാന്‍ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികള്‍ നമുക്കുണ്ട്.മള്‍ട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയില്‍ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇര്‍ഫാന്‍കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവര്‍ത്തിച്ചുവരുന്നു.

കലാപ്രതിഭകള്‍

എല്ലാവര്‍ഷവും സേക്രഡ് ഹാര്‍ട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവര്‍ഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അര്‍ഹമായി.ഈവര്‍ഷം പ്രത്യേകമായി മോണോആക്ടിനു സാമുവല്‍ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി. വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.

പ്രമാണം:സര്‍ഗ്ഗപ്രതിഭകള്‍ മാറ്റുരയ്ക്കുന്നവേദി.jpeg

സര്‍ഗ്ഗവാസനകളുടെ കേളീരംഗം]]

വിദ്യാഭ്യാസസ്ഥാപനങ്ങള്‍

സി.എം.ഐ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍.കെ.ജി മുതല്‍ പി.ജി വരെയുള്ള എയിഡഡ് ,സ്കൂള്‍,സി.ബി.സി സ്കൂള്‍, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ നിലകൊള്ളുന്നു.എല്ലാവര്‍ഷവും ചെണ്ടമേളത്തിന് സ്റ്റേറ്റില്‍ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കില്‍ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവര്‍ഷം സ്റ്റേറ്റില്‍ മോണോആക്ടിനും ,ചെണ്ടമേ ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റില്‍ എഗ്രേഡ് നേടുകയുണ്ടായി.

ആരാധനാലയങ്ങള്‍

സര്‍വ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവരവരുടെ ആരാധനാലയങ്ങളില്‍പോകുവാനും പ്രാര്‍ത്ഥിക്കുവാനും സാധിക്കുന്നു. എല്ലാവര്‍ഷവും ഈസ്കൂളില്‍ എല്ലാകുട്ടികള്‍ക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കള്‍ നടത്തികുട്ടികളെ ധാര്‍മ്മികമൂല്യവും സത്യസന്ധരുമായി വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേര്‍ന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു ഹൃദയത്തിന്റെ മുമ്പില്‍പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യന്‍കുട്ടികള്‍ക്ക് പ്രത്യേകം പള്ളിയില്‍ കുര്‍ബാനയും അകത്തോലിക്കാകുട്ടികള്‍ ധാര്‍മ്മിക മൂല്യം ഉള്‍ക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.

നൈപുണ്യ -വ്യക്തിത്വ വികസനം

ഗ്യാലറി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂളുമായി ബന്ധപ്പെട്ട വെബ് പോര്‍ട്ടലുകള്‍

          
                                                                                                                                                
                                            

http://itschool.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

http://www.ctcsisters.com

http://www.scholarship.itschool.gov.in

http://mathematicsschool.blogspot.com/

http://www.socialsecuritymission.gov.in

http://www.ddeernakulam.in/ddekmjuly1/


വഴികാട്ടി

{{#multimaps: 9.938872, 76.297057 | width=600px | zoom=13 }}

പ്രമാണം:Clown.png
പ്രമാണം:Clown.png

|right|100px|]]