സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സമകാലികജീവിതത്തിന്റെ നേര്‍കാഴ്‍ചകളായി പുതിയ അനുഭവതലങ്ങളൊരുക്കുകയും പൗരബോധം സാമൂഹികപ്രതിബദ്ധത പരിസ്ഥിതി സ്നേഹം എന്നിവ വളര്‍ത്തിയെടുക്കുകയുമാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം.പ്രസ്തുത ലക്ഷ്യം നേടുന്നതിനു വേണ്ടി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ ആഴ്ചയിലും യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ നല്‍കുന്നു.ശരിയുത്തരം ലഭിക്കുന്നവരില്‍ നിന്ന് നറുക്കിട്ടെടുത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.എല്ലാ വര്‍ഷവും സാമൂഹിക ശാസ്ത്ര മേളകളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.കഴിഞ്ഞ വര്‍ഷം സബ്ബ് ജില്ലാ കലാമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.