''''''ചെല്ലാനം എന്നാല്‍ "ചെല്ലാ വനം" എന്നര്‍ത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം വനനിബിഡമായിരുന്നു. കാലക്രമേണ പടി പടിയായി നടന്ന വികസനപ്രവര്‍ത്തനങ്ങളിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി കേര വൃക്ഷങ്ങളുടെ ആലോല നര്‍ത്തനങ്ങള്‍ തീര്‍ക്കുന്ന മര്‍മ്മര ശബ്ദങ്ങള്‍ കാതോര്‍ത്ത് ന്ല കൊള്ളുന്ന ഈ സ്വച്ഛഗ്രാമത്തിലെ ജനങ്ങളില്‍ കൂടുതല്‍ പങ്കും മത്സ്യ തൊഴിലാളികളാണ്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.'