ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഗാന്ധിദർശൻ
ഗാന്ധിദർശൻ
ഗാന്ധിജി തലമുറകളുടെ വെളിച്ചമാണ് .വരും തലമുറകളിലേക്കും ആ വെളിച്ചം പകരേണ്ടത് നമ്മുടെ കർത്തവ്യമാണ് .കുട്ടികളാണ് തലമുറകളുടെ പിതാക്കൾ .അവരിലൂടെ ഈ വെളിച്ചം കൈമാറ്റം ചെയ്യാനുള്ള ഒരു തീവ്രയത്ന പരിപാടിയാണ് ഗാന്ധിദർശൻ .കേരളത്തിൽ ഈ പരിപാടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരളം ഗാന്ധി സ്മാരക നിധിയും ,നിധിയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ തോട്ടു ,റിസർച്ച് ആൻഡ് ആക്ഷനും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത് .