ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 22 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)

സോഷ്യൽ സയൻസ് ക്ലബ്ബ് - 17

സാമൂഹ്യശാസ്ത്ര ക്ലബ്ബി (S.S. Club)ന്റെ രൂപീകരണ യോഗം 13/06/2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. ക്ലബ്ബ് ഭാരവാഹികളായി യഥാക്രമം രോഹിത് ചന്ദ്രൻ(ക്ലബ് സെക്രട്ടറി), അസ് ലഹ .ടി.( ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വേറിട്ട് പ്രവർത്തിച്ചിരുന്ന ഗാന്ധിദർശൻ ക്ലബ്ബ് സൌകര്യം പരിഗണിച്ച് എസ്.എസ് ക്ലബ്ബുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ക്ലബ് കൺവീനർ സീജി പി.കെ. നേതൃത്വം നൽകി. ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഈ വർഷം സ്കൂളിൽ എസ്.എസ്. ക്ലബ്ബ് വകയായി ഒരു കുടിവെള്ള ഫിൽട്ടർ സ്കൂളിന് നൽകാനും, ഔഷധതോട്ട നിർമാണത്തിൽ സഹകരിക്കാനും തീരുമാനിച്ചു.

ക്ലബ്ബിന്റെ പ്രഥമയോഗം 7/7/17 ന് നടന്നു. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജൂൺമാസ പ്രവർത്തനങ്ങളായി വിദ്യാവാണി റേഡിയോ പ്രോഗ്രാം, ഡി.ക്യൂ. ഫെസ്റ്റ്, ജൂൺ 16 ന് മലപ്പുറംജില്ലാ പിറവി പരിപാടികൾ, ജൂൺ 26 ന് ലഹരിവിരുദ്ധ ദിന പരിപാടികൾ എന്നിവ ആസൂത്രണം ചെയ്തു.

ജെ.ആർ.സിയുമായി സഹകരിച്ച് റേഡിയോ നാടകം, ലഹരിവിരുദ്ധ ക്വിസ് എന്നിവയും നടത്തി.

തീരുമാനിച്ച പ്രകാരം നിശ്ചിത തിയ്യതികളിൽ പ്രവർത്തനങ്ങൾ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ്, ഹസനുൽബന്ന ടീം ഒന്നാം സ്ഥാനവും തസ്ലിം അഹ്മദ് അൻഷിഫ് ടീം രണ്ടാം സ്ഥാനവും നേടി.