സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 20 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32035 (സംവാദം | സംഭാവനകൾ)


സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കൊട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-07-201732035




ആമുഖം
     പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുള്‍ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതര്‍ നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1930-ല്‍ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ്  സെന്റ് മേരീസ് സ്ക്കുള്‍.1930-ല്‍ ബ.മുള്ളങ്കുഴിയില്‍ ഫ്രാന്‍സീസച്ചന്‍ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കര്‍മലീത്തസിസ്റ്റേഴ്സിനെ  വരുത്തി മഠവും പള്ളിമേടയുടെ വരാന്തയില്‍ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാന്‍ 1931-1936 വരെ സ്ക്കുള്‍ ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം  കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാന്‍  1948-ല്‍ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയര്‍ത്തി .1980-ല്‍ സെപ്റ്റംബറില്‍ സ്ക്കുളിന്റെ സുവര്‍ണജൂബിലി വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയന്‍സ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതല്‍ക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുള്‍ബസുകള്‍ സര്‍വീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

1953-ല്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോള്‍ സ്ക്കുളിന്റെ ഭരണപരമായ മേല്‍നോട്ടം കോര്‍പ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴില്‍ CMC സഭയുടെ മേല്‍നോട്ടത്തില്‍ സ്ക്കുള്‍ പ്രവര്‍ത്തിച്ചു വരുന്നു.1951-ല്‍ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
 2.ശ്രീമതി അക്കാമ ചെറിയാന്‍
 3. M.Cമേരി മടുക്കുഴി
 4.മിസ്.മാര്‍ഗരറ്റ് ജോസഫ്
 5.സി.കാര്‍മ്മല്‍ CMC(ദേശിയ അധ്യാപക അവാര്‍ഡ് ജേതാവ്)
 6.സി.മാര്‍ട്ടിന്‍
 7.സി. ഇമാക്കുലേറ്റ്
 8.സി.ബഞ്ചമിന്‍ മേരി
 9.സി.ഇമാക്കുലേറ്റ്
10.സി.സൈമണ്‍
11.M.C ത്രേസ്യാമ്മ
12.സി.ക്യുന്‍ മേരി
13.സി.ശോഭന CMC
14.സി.ലില്ലി ജോസ് CMC
15.സി.ലിസി റോസ് CMC
16.സി.സാലി CMC
17.ശ്രീമതി. മേരി ജെറോം
18.V.J തോമസ്
19സി. ജോവാന്‍ CMC (2016 മുതല്‍)

PHOTO GALLERY

വഴികാട്ടി

‌‌ {{#multimaps: 9.5603, 76.7894 | width=700px | zoom=10 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

കോട്ടയം കുമളി റോഡില്‍ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.

(കോട്ടയത്ത് നിന്ന് 41 കി.മീ.) |}