ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 19 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ)
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂര്‍

തിരുവന്തപുരം ജില്ല
സ്ഥാപിതം17 - ആഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-07-201744050



അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍.
സ്കൂള്‍ ലോഗോ
പരിസ്ഥിതി ദിനം‍‍
സ്കൂള്‍ കലോത്സവം-ഭരതനാട്യം

ചരിത്രം

1885-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ല്‍‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ല്‍ അപ്പര്‍‍ പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു. 1981ല്‍ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എല്‍എ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍ നാടാര്‍, എം എല്‍ എ മാരായിരുന്ന എന്‍.ശക്തന്‍, ജോര്‍ജ് മസ്ക്രിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂര്‍ ഭാസ്കരന്‍, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്‍, കെ.മോഹനന്‍ സ്പോണ്‍സറിംഗ് കമ്മിറ്റികണ്‍വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്‍നായര്‍, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര്‍ ചന്ദ്രശേഖരന്‍ നായര്‍, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍, സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍, ജയചന്ദ്രന്‍, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്‍‍, കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍ നാടാര്‍, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍ രാമക്യഷ്ണന്‍നായര്‍, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എന്‍ സുശീലന്‍ എന്‍രാധാക്യഷ്ണന്‍ നായര്‍ പി.മോഹനന്‍‍‍‍‍‍‍‍‍‍ എന്നിവര്‍ എന്നും ഓര്‍മ്മിക്കപ്പെടണം.'

എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങള്‍

'ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാര്‍, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.'


2017-18 അധ്യായന വര്‍ഷം

ഇടത്ത് അധ്യാപകരും അനധ്യാപകരും

ഹെഡ്മിസ്ട്രസ് - കല.ബി.കെ
C
'പ്രവേശനോത്സവം 2017-18'
        2017-18 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം  വെങ്ങാനൂര്‍ ഗവണ്‍മെന്റ് മോഡല്‍  ഹയര്‍ സെക്കന്ററി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.എം.എല്‍.എ ശ്രീ ആഡ്വ എം വിന്‍സെന്റ് ഉള്‍പ്പെടെയുള്ള നിരവധി ജനപ്രതിനിധികള്‍ അന്നേ ദിവസം സ്കൂളില്‍ സന്നിഹിതരായി.എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യുകയുണ്ടായി.നിരവധി എന്‍ഡോമെന്റുകളും സ്കോളര്‍ഷിപ്പുകളും ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി.നവാഗതര്‍ക്ക് സ്വാഗതമേകിയത് ഏറെ ശ്രദ്ധേയമായിരുന്നു.കിരീടവും തോരണങ്ങളും അണിഞ്ഞെത്തി‍യ ഒന്നാം ക്ലാസ്സുകാരെ അക്ഷരദീപം തെളിയിച്ച് ഓരോ അദ്ധ്യാപകരായി ക്ലാസ്സുകളിലേയ്ക്ക് കൈപിടിച്ചു കയറ്റി.സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു.നിരവധി രക്ഷാകര്‍ത്താക്കളും നാട്ടുകാരും അഭ്യുദയകാംഷികളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനം

2017 ജുണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയര്‍മാനും മുന്‍ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരന്‍ സാര്‍ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികള്‍ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പോസ്റ്ററുകള്‍ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങള്‍ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു.

വായനാവാരം

ജ‌ൂണ്‍ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ അമ്മമാര്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.

മികച്ച വായനക്കാരിയായ അമ്മ മികച്ച കൈയ്യക്ഷരമുളള അമ്മ മികച്ച ചിത്രകാരിയായ അമ്മ

എന്നിവരെ തെരെഞ്ഞെടുക്കാന്‍ നടത്തിയ മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മികച്ച കൈയ്യക്ഷരമുളള അമ്മയായി , ശ്രീമതി സുജിതകുമാരിയേയും മികച്ച ചിത്രകാരിയായ അമ്മയായി ശ്രീമതി സിബിയേയും മികച്ച വായനക്കാരിയായ അമ്മയായി ശ്രീമതി ഐറിസിനേയും തെരഞ്ഞെടുത്തു. മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. സമ്മാനാര്‍ഹര്‍ക്ക് സമാപനസമ്മേളനത്തില്‍ വച്ച് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

അന്താരാഷ്ട്രയോഗദിനം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

വിദ്യാരംഗംകലാസാഹിത്യവേദി
ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
*സയന്‍സ് ക്ലബ്ബ്
 *കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു.

സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

എെ ടി ക്ലബ്ബ്
സ്കൂള്‍വിക്കി ജി എം എച്ച് എസ് എസ് ടീം

.*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേ‍ഷന്‍,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളില‌ാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ‍ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട്

2016-17 ലെ പ്രവര്‍ത്തനങ്ങള്‍

സര്‍ഗ വാസനകള്‍

കഥകള്‍

കവിതകള്‍

ചിത്രങ്ങള്‍

ഗ്യാലറി

വായനാവാരം
നവംബര്‍ ഒന്ന്
സ്കൂള്‍ ശാസ്ത്ര മേള ഉദാഘാടനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 
  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രന്‍.പി.
  • 1991-95 -പ്രഭാകരന്‍.കെ.കെ.
  • 1995-98 -അംബികദാസന്‍ നാടാര്‍
  • 1998-2000 -ശ്യാമളകുമാരി.ആര്‍.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണന്‍ നായര്‍.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആര്‍
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  *ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എന്‍ ജി സി, ചെന്നൈ.
  *ഡോ.ശ്രീനാഥ്.എസ്.പി, (2008)
  *അമൃത. (2008),സീരിയല്‍ ആര്‍ട്ടിസ്റ്റ്.
  *ജോളി എെറിന്‍ ജി(2005), അസിസ്റ്റന്റ് പ്രൊഫസര്‍, തു‍ഞ്ചന്‍ സ്മാരക ഗവ.കോളേജ്, തിരൂര്‍.
  *ഡോ.ബിനീഷ് (2005)
  *ഡോ.പ്രിന്‍സി ലാലി.,ആയുര്‍വേദം
  *ഡോ.ജിന്‍സി.
  *കിഷോര്‍.(2000)
  *ഇന്ദുകുമാര്‍.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
 *ജഡ്ജ്.ശ്രീ.ഹരിഹരന്‍.

വഴികാട്ടി

ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
വിഴിഞ്ഞം ബസ് സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി പള്ളിച്ചല്‍-വിഴിഞ്ഞം റോഡില്‍ സ്ഥിതി ചെയ്യുന്നു. {{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR. }}