ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ'പ്രവേശനോത്സവം 2017-18'
ദൃശ്യരൂപം
പ്രവേശനോത്സവം
2017-18 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വെങ്ങാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.എം.എല്‍.എ ശ്രീ ആഡ്വ എം വിന്‍സെന്റ് ഉള്‍പ്പെടെയുള്ള നിരവധി ജനപ്രതിനിധികള്‍ അന്നേ ദിവസം സ്കൂളില്‍ സന്നിഹിതരായി.എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യുകയുണ്ടായി.നിരവധി എന്‍ഡോമെന്റുകളും സ്കോളര്‍ഷിപ്പുകളും ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി.നവാഗതര്‍ക്ക് സ്വാഗതമേകിയത് ഏറെ ശ്രദ്ധേയമായിരുന്നു.കിരീടവും തോരണങ്ങളും അണിഞ്ഞെത്തിയ ഒന്നാം ക്ലാസ്സുകാരെ അക്ഷരദീപം തെളിയിച്ച് ഓരോ അദ്ധ്യാപകരായി ക്ലാസ്സുകളിലേയ്ക്ക് കൈപിടിച്ചു കയറ്റി.സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു.നിരവധി രക്ഷാകര്‍ത്താക്കളും നാട്ടുകാരും അഭ്യുദയകാംഷികളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.