ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-07-2017 | 37338 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1918 ല്‍ ആണ്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എല്‍ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് ഇത് അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുംപ്രവേശനമുള്ള(മിക്സഡ്)സ്കൂളായി പ്രവര്‍ത്തിക്കുന്നു.ഇപ്പോഴും'പെണ്‍പള്ളിക്കൂടം'എന്ന് നാട്ടില്‍ അറിയപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ആരെയും ആകര്‍ഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണല്‍മരങ്ങള്‍ കുടവിരിച്ചുനില്‍ക്കുന്നതിനാല്‍ സുഖശീതളമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്കു പഠിക്കുവാന്‍ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. കംപ്യുട്ടര്‍ലാബ്,ലൈബ്രറി,ലബോറട്ടറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ് റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആര്‍ സി എന്നിവ ഈ വിദ്യാലയതോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ ഡയറി ക്ലബ്
- കാര്‍ഷിക ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്)ല്‍ പുല്ലാട് ജംഗ്ഷനില്‍ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡില്‍ പുല്ലാട് വടക്കെകവലയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.