എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവര്‍ത്തി പരിചയ ക്ലബ്ബ്-

വിദ്യാര്‍ത്ഥികളുടെ വിജ്ഞാനവും കരവിരുതും വളര്‍ത്തിയെടുത്ത് ക്രിയാത്മക പ്രവര്‍നങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തുയും ഏതെങ്കിലും ഒരു തൊഴില്‍ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാന്‍മാരാക്കി തൊഴില്‍ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാന്‍ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ പരമമായ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കോണ്ട് ഞങ്ങള്‍ സ്കൂള്‍ തല പ്രവര്‍ത്തി പരിചയമേളകള്‍ നടത്തുകയും കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതല്‍ പരിശീലനം നല്‍കി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. വര്‍ഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയ മേളകളിലെ സജീവ സാനിധ്യമാണ് ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബൗദ്ധീക വൈകാരിക വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തില്‍ താല്‍പ്പര്യമുള്ള ധാരാളം കുട്ടികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്.




മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്