സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കുറവിലങ്ങാട്
കുറവില്ലാത്ത നാട് എന്നറിയപ്പെടുന്ന ഈ ഗ്രാമം കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.ചരിത്ര പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രമായ മര്‍ത്ത് മറിയം പള്ളി ഇവിടെയാണ്.എ.ഡി.345 ല്‍ സ്താപിതമായ ഇ ദൈവാലയത്തിലെ മൂന്നു നോമ്പ് തിരുനാള്‍ ലോകപ്രശസ്തമാണ്.ആദ്യത്തെ മലയാള ദിനപത്രമായ നസ്രാണി ദീപിക ആരംഭിച്ചത് കുറവിലങ്ങാട്ട്കാരനായ നിധീരിക്കല്‍ മാണിക്കത്തനാര്‍ ആയിരുന്നു.ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് പ്രധാന മതവിഭാഗങ്ങള്‍.ഈ പ്രദേശത്തെ മതസൗഹാര്‍ദ്ദത്തിന്റെ അടയാളമാണ് ഇവിടുത്തെ തിരുനാളുകളും ഉത്സവങ്ങളും.മൂന്നു നോമ്പ് തിരുനാളിന് പ്രദക്ഷണത്തിന് എഴുന്നള്ളിക്കുവാനുള്ള ആനയെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ നിന്നാണ് എത്തിച്ചിരുന്നത്.ഏറ്റുമാനൂര്‍ അമ്പലത്തിലെ ഉത്സവത്തിന് കുറവിലങ്ങാട് പള്ളിയില്‍ നിന്നും മുത്തുക്കുടകള്‍ നല്‍കിയിരുന്നു.ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍ കാളികാവ് ദേവീ ക്ഷേത്രം,കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രം,വേട്ടക്കൊരുമകന്‍ ക്ഷേത്രം,ക്രിസുതുരാജ് ചര്‍ച്ച് ജയഗിരി,ഹോളി ഫാമിലി ചര്‍ച്ച് നസ്രത്തുഹില്‍ എന്നിവയാണ്.ഒരു കോളേജും രണ്ട് പ്രൈമറി സ്ക്കൂളുകളും രണ്ട് ഹൈസ്ക്കൂളുകളും ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു.