സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുറവിലങ്ങാട്

                    കുറവില്ലാത്ത നാട് എന്നറിയപ്പെടുന്ന ഈ ഗ്രാമം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.ചരിത്ര പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രമായ മർത്ത് മറിയം പള്ളി ഇവിടെയാണ്.എ.ഡി.345 ൽ സ്താപിതമായ ഇ ദൈവാലയത്തിലെ മൂന്നു നോമ്പ് തിരുനാൾ ലോകപ്രശസ്തമാണ്.ആദ്യത്തെ മലയാള ദിനപത്രമായ നസ്രാണി ദീപിക ആരംഭിച്ചത് കുറവിലങ്ങാട്ട്കാരനായ നിധീരിക്കൽ മാണിക്കത്തനാർ ആയിരുന്നു.ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് പ്രധാന മതവിഭാഗങ്ങൾ.ഈ പ്രദേശത്തെ മതസൗഹാർദ്ദത്തിന്റെ  അടയാളമാണ് ഇവിടുത്തെ തിരുനാളുകളും ഉത്സവങ്ങളും.മൂന്നു നോമ്പ് തിരുനാളിന് പ്രദക്ഷണത്തിന് എഴുന്നള്ളിക്കുവാനുള്ള ആനയെ ഏറ്റുമാനൂർ അമ്പലത്തിൽ നിന്നാണ് എത്തിച്ചിരുന്നത്.ഏറ്റുമാനൂർ അമ്പലത്തിലെ ഉത്സവത്തിന് കുറവിലങ്ങാട് പള്ളിയിൽ നിന്നും മുത്തുക്കുടകൾ നൽകിയിരുന്നു.ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങൾ കാളികാവ് ദേവീ ക്ഷേത്രം,കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രം,വേട്ടക്കൊരുമകൻ ക്ഷേത്രം,ക്രിസുതുരാജ് ചർച്ച് ജയഗിരി,ഹോളി ഫാമിലി ചർച്ച് നസ്രത്തുഹിൽ എന്നിവയാണ്.ഒരു കോളേജും രണ്ട് പ്രൈമറി സ്ക്കൂളുകളും രണ്ട് ഹൈസ്ക്കൂളുകളും ഒരു ഹയർസെക്കൻഡറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു.