ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 2 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ)
ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം
വിലാസം
കോവളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-07-2017Jalajabsp




== ഗവൺമെന്റ് എസ് എ൯ വി എൽ പി എസ് കോവളം•

കേരളത്തിന്റെ കടല്‍തീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേര്‍ന്നാണ് ഗവണ്‍മെന്‍റ് എസ്. എന്‍ വി എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവന്‍ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവര്‍ണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവര്‍ത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളില്‍ സ്കൂളുകള്‍ സ്ഥാപിച്ച് വിദ്യാഭ്യാസം നല്‍കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് കോട്ടുകാല്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കര്‍ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരില്‍ ഒരു പ്രൈമറിസ്കൂള്‍ സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയവും 15 സെന്റ് സ്ഥലവും 1 ചക്രം കൈപ്പറ്റിക്കൊണ്ട് സര്‍ക്കാരിന് വിട്ടുകൊടുത്തു. ശേ‍‍ഷം ഗ്രാമപ‍‍ഞ്ചായത്തിന്റെ സഹായത്തോടെ 47 സെന്റ് സ്ഥലവും പുതിയ കെട്ടിടവും സര്‍ക്കാരില്‍ നിന്നും സംഘടിപ്പിച്ചു. ഇന്ന് 62 സെന്റ് സ്ഥലത്ത് ഇംഗ്ലീഷിലെ 'എല്‍' എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഓടുമേ‍‍ഞ്ഞ കെട്ടിടത്തിലാണ്. വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.പ്രീപ്രൈമറി മുതല്‍ നാലാം തരം വരെയുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .

              ആദ്യ ഹെഡ് മാസ്റ്റര്‍ ശ്രീ കു‍‍ഞ്ഞുകൃ‍‍‍ഷ്ണനായിരുന്നു. വിഴിഞ്ഞം പഞ്ചായത്ത് മെമ്പര്‍മാരായിരുന്ന ശ്രീ സുഗതന്‍, ശ്രീ സുകേശന്‍, ശ്രീമതി ലതാ സുഗതന്‍ എന്നിവരും ശ്രീ സതീഷ്, ശ്രീ വിജയന്‍, ശ്രീ ബാബു, ശ്രീ ആര്‍. വിനായകന്‍, ശ്രീ നരേന്ദ്രന്‍ തു‍‍ടങ്ങി   സമൂഹത്തില്‍ പ്രമുഖരായ അനേകം പേരും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. 
                    45 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രഥമാധ്യാപികയായ ശ്രീമതി ലാലി വി.എല്‍ ഉള്‍പ്പെടെ നാല് അധ്യാപകര്‍ ,ഒരു പി.ററി.സി.എം ഒരു പാചകക്കാരി എന്നിവര്‍ സേവനമനു‍ഷ്ഠിക്കുന്നു. ശ്രീ കോവളം സുകേശന്‍ സ്കൂളിന്റെ രക്ഷാധികാരിയും, ശ്രീമതി അമ്പിളി MPTA പ്രസിഡന്റുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}