മാന്നാനം
ദൃശ്യരൂപം
മാന്നാനം
കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ മാന്നാനം ആര്‍പ്പുക്കര അതിരമ്പുഴ എന്നീകരകളാല്‍ പര്യസേവ്യമായികിടക്കുന്നു.ഈ കുന്നില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ വേമ്പനാട്ടുകായല്‍ വരെ വിസ്‌തൃതമായ വടക്കന്‍ കുട്ടനാട് ഭൂപ്രദേശം രത്നങ്ങള്‍ പതിച്ച പച്ചപട്ടുപോലെ കാണാന്‍ കഴിയും.മാന്നാനം എന്ന പേരിന്റെ ഉറവിടം "മന്ന്"+"അളം" = "മാന്നാനം ".ഈ വാക്കിന്റെ അര്‍ത്ഥം സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലം എന്നാണ്