ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
വിലാസം
കുമരകം

കോട്ടയം ജില്ല
സ്ഥാപിതം18 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-06-2017VIJAYAKUMAR K S



ചരിത്രം

ലോക ടൂറിസ ഭൂപടത്തില്‍ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകില്‍ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകള്‍കള്‍ക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാര്‍ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തില്‍ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുമരകം ഗ്രാമത്തീല്‍ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകള്‍ ഒന്നിച്ചപ്പോള്‍ ഗവ.ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ ഇന്നത്തെ ഹൈസ്കൂള്‍ നിലവില്‍ വന്നു.കൊല്ലവര്‍ഷം 1092-ല്‍ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂര്‍ ഗവണ്‍മേന്‍റിനു വേണ്ടി ദിവാന്‍ രാജമാന്യരാജശ്രീ എം ക്‍ൃഷ്ണന്‍ നായര്‍ അവര്‍കള്‍ക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുന്‍വശത്തുള്ള 60 സെന്‍റ് സ്ഥലം കൂടി 99വര്‍ഷത്തെക്ക്1927-ല്‍ പള്ളിയില്‍ നിന്ന്ദിവാന്‍ രാജശ്രീ എം ഇ വാട്ട്സ് അവര്‍കള്‍ പാട്ടക്കരാര്‍ എഴുതി രജിസ്ററര്‍ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു.

1942-ല്‍ സ്കുളിന്റെ രജതജൂബിലി ആഘോഷം നടന്നു.അന്നത്തെ കമ്മറ്റിയുടെ പരിശ്രമത്തിന്റെ ഫലമായി 1946ല്‍ല മിഡില്‍ സ്കുള്‍ ഹൈസ്കുളായി അപ്ഗ്രേ‍ഡ് ചെയ്തു. തുടര്‍ന്ന് കുമരകം അട്ടിപീടിക റോഡിന്റെ കിഴക്ക് ചാങ്ങയില്‍ പുരയി‍ടം വിലയ്കുവാങ്ങി അവിടെ സ്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951 സെപ്ററംബര്‍ 4 നാണ്തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.വി സുന്ദരരാജനായിഡു ഗവ.ഇംഗ്ളീഷ് സ്കൂള്‍ എന്ന പേരില്‍ ഇന്നത്തെ ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തത്.1989-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും 1997-ല്‍ ഹയര്‍ സെക്കന്ററിയും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു.എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 800 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

            2017ല്‍ സ്കൂളിന്‍റെ ശതാബ്ദിയാഘോഷം ബഹു ധനകാര്യമന്ത്രി ശ്രീ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ എം.എല്‍.എ 

അഡ്വ.സുരേഷ്ക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ എം.എല്‍.എ ശ്രീ.വി എന്‍ വാസവന്‍,ജില്ലാപഞ്ചായത്ത് അംഗം ശ്രീ ജയേഷ്മോഹന്‍,കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ഏ പി സലിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും വോക്കേഷനന്‍ഹയര്‍സെക്കന്‍ററിക്കുംഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനന്‍ഹയര്‍സെക്കന്‍ററി,ഹയര്‍സെക്കണ്ടറി,ഹൈസ്കൂള്‍ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങള്‍ മികച്ചതാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബപ്റവ൪ത്തനങ്ങശ,ക
  • വിദ്യാരംഗംകലാസാഹിത്യേവദി
ജൂനിയര്‍ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബപ്രവ൪ത്തനങ്ങള്‍

സ്റ്റാഫ് അംഗങ്ങള്‍

1രാഘവ൯ എന്‍ ആര്‍ 2രശ്മി വി എം 3പ്രീത ജി നായര്‍ 4ശ്രീലതാദേവി ബി 5വിജയകുമാര്‍ കെ എസ്സ് 6ഖദീജ 7 ബിറ്റു പി ജേക്കബ്ബ് 8 സൂസന്‍ 9 സിമി മോഹന്‍ദാസ് 10 ഉഷ 11 രമ്യ 12 ഷീബ 13 ബൈജു 14 അജിത 15 അനില്‍കുമാര്‍

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പിി .കുഞ്ഞൂഞ്ഞമ്മ,1989 പി.രാഘവ൯-1990-92 'ലില്ലി ജോണ്-1993' 'ദീനാമ്മ വ൪ഗ്ഗീസ്-1994 ശുശീല-1995 മറിയാമ്മ ജോസഫ് 2000-2004 ബേബിജോസഫ് 2004-2005 ശശിധര൯-2006 വ൪ഗ്ഗീസ് -2007 വാസന്തി.പി 2008- മാധുരീദേവി 2016


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.587175	,76.43762| width=500px | zoom=16 }}