സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്
വിലാസം
പളളിത്തോട് ,ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം4 - 2 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-06-2017St.Sebastian's H S Pallithode




സെന്റ്.സെബാസ്റ്റ്യന്‍സ് എച്ച് എസ് , പളളിത്തോട് നാഷണല്‍ ഹൈവേയില്‍ തുറവൂരില്‍ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി തോപ്പുംപടി-ആലപ്പുഴ തീരദേശ ഹൈവേയില്‍ പള്ളിത്തോട് പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പരീക്ഷയില്‍ തുടര്‍ച്ചയായി10 പ്രാവശ്യവും100% വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിഞ്ഞിട്ടുണ്ട് .ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ എറണാകുളം ജില്ലയിലെ ചെല്ലാനംവരെയുള്ള പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

ചരിത്രം

1903 ല്‍ ഈപ്രദേശത്ത് പള്ളിയോടു ചേര്‍ന്നു പള്ളികൂടമെന്ന നിലയില്‍ സെന്റ്.തോമസ്‌ എല്‍ പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951ല്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായിപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ തീരുമാനിച്ചു. 1964ആയപ്പോള്‍ മാനേജര്‍ ഫാ.കാസ്മിര്‍കോണ്‍സിസിന്‍റെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിന്‍റെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവര്‍ഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിന്‍റെ നാമധേയത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂള്‍ ആരംഭിച്ചു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

32 സ്കൗട്ടും 96 ഗൈഡ്സും ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡ് നേടി. ഈ വര്‍ഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാര്‍ പാസ്സായി. ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ മൈസൂരില്‍ നടക്കുന്ന നാഷണല്‍ ജാംബൂരില്‍ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാര്‍ ലിനറ്റ് ടീച്ചര്‍, മരീന മിനി ടീച്ചര്‍ റോസ് ‍ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍‌കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ. ബോബന്‍ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തില്‍ 32 അംഗ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്തു.

88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ദിനാചരണങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, ഫിസിക്കല്‍ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകള്‍, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദര്‍ശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചര്‍ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്രീമതി. , ശ്രീ. , ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍‌മാരായ ശ്രീ. , ശ്രീമതി. എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ജൂനിയര്‍ റെഡ് ക്രോസില്‍ 80 കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാര്‍ ഫെലിസിറ്റ ടീച്ചര്‍, ഷീന ടീച്ചര്‍ എന്നിവര്‍ ജെ ആര്‍ സി കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,ഗ്രിഗരി പി.ജെ, സെലിന്‍ , ത്രേസ്യാമ്മ ഫ്രാന്‍സിസ്, ഫില്ളിസ് ഡി.പാള്‍മ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ്‌ ജെയിംസ്‌, ജോസി ബാസ്റ്റിന്‍, ഗീത സെബാസ്റ്റിന്‍, ജെസ്സി ഫ്ലോറന്‍സ് ,

ഭൗതിക സാഹചര്യങ്ങള്‍

ഒന്നരഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ന്‍ ക്ലാസ്സ്‌ മുറികളും ഒരു ലൈബ്രറിയും രണ്ട്‌ ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയന്‍സ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോള്‍ കോര്‍ട്ട് ഉള്‍കൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്.

വഴികാട്ടി

{{#multimaps:|width=500px|zoom=13}}