Schoolwiki സംരംഭത്തിൽ നിന്ന്
2014-15 അദ്ധ്യായന വര്‍ഷത്തില്‍ 17 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വര്‍ഷങ്ങളില്‍ 20 വീതം കുട്ടികളെകൂടി ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ്ക്രോസ് അവരുടെ പ്രവര്‍ത്തനം തുടരുന്നു.ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.