ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവേശനോത്സവം
പ്രവേശനോത്സവം 2017-18
01. ജുണ്‍. 2017 വ്യാഴം
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
2017 – 18 അധ്യായനവര്‍ഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജുണ്‍ 1 വ്യാഴാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.
പ്രവേശനോല്‍സവ ഗീതത്തിന്റെ അകമ്പടിയോടെ മധുരം നല്‍കി എല്ലാ വിദ്ധ്യാര്‍ത്ഥികളേയും സ്വീകരിച്ചു. ഇതോടനുബന്ധിച്ച് 'കാഴ്ച' എന്ന പേരില്‍ നടത്തിയ കഴിഞ്ഞ വര്‍ഷങ്ങളിലെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനത്തിന്റേയും പുസ്തക വിതരണത്തിന്റേയും ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പല്‍ കൗണ്‍സിലര്‍ സുലോചന നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ വി.പി. മുനീര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
2016 - 17
പ്രവേശനോത്സവം 2016-17
01. ജുണ്‍. 2016 ബുധന്‍
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
2016 – 17 അധ്യായനവര്‍ഷത്തിലെ നവാഗതരെ സ്വീകരിക്കുനതിനായി ആവിഷ്‍കരിച്ച പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജുണ്‍ 1 ബുധനാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറിഎം. അബ്ദുല്‍ മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, വി.പി. മുനീര്‍, എം. എ. ഗഫൂര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.