ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്കൂള്‍ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്വിഭാഗങ്ങളിലായി പ്രവൃത്തിപരിചയ ക്ലബ്ബിന്റെ കീഴില്‍ 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.

                                                                            
                                                                              ഹിബ ഫാത്തിമ

എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.


                                                                                      മികവ് - 2017
                                                 


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ തൊഴില്‍ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു.

1. പേപ്പര്‍ ബാഗ്

2. പൗച്ച്

3. കുട

4. തൊപ്പി

5. ഗ്രോ ബാഗ്


ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും സ്ക്കൂളില്‍ വച്ച് നടത്തുകയും ചെയ്തു.

ഫാറൂഖ് ഹയര്‍ സെക്കണ്ടറി കൂളിന്റെ മികവ് - 2017സബ്ജില്ലാതലത്തിലും, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും മികവ്പുലര്‍ത്തി മികച്ചതായി തെര‍‌‍ഞ്ഞെടുക്കപ്പെട്ടു.