ഗവ ഹൈസ്കൂൾ കേരളപുരം/സൗകര്യങ്ങൾ
==ഭൗതികസൗകര്യങ്ങള്‍==
ഒരു ഏക്കറോളം വസ്തുവില്‍ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നാലെണ്ണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതല്‍ പത്തു വരെയുള്ള ക്ലസ്സുകള്‍ ഇവിടെയുണ്ട്. കേരളപുരം സ്കൂള്‍ കോമ്പൗണ്ടില്‍ മറ്റു രണ്ടു സെന്റര്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്ന് കൊല്ലം ജില്ലാ പഞ്ചായത്തും ബി.ആര്‍.സി.യും ചേര്‍ന്ന് നേതൃത്വം നല്കുന്ന ജില്ലാ ഓട്ടിസം സെന്ററാണ്. മറ്റൊന്ന്, അസാപ്പ് ട്രെയിനിംഗ് സെന്റര്‍.. ജില്ലയിലെ പല കോളേജുകളിലെയും ഹയര്‍ സെക്കണ്ടറിയിലെയും വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനത്തിനെത്തുന്നു