ജി. എച്ച്. എസ്. എസ്. മടിക്കൈ
ജി. എച്ച്. എസ്. എസ്. മടിക്കൈ | |
---|---|
വിലാസം | |
മടിക്കൈ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 03 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-03-2017 | 12017 |
3-1-1955 : തെക്കന്‍ കര്‍ണാടക ജില്ലാബോര്‍ഡിന് കീഴില്‍ ഏച്ചിക്കാനം ബോര്‍ഡ് എലിമെലന്ററി സ്കൂള്‍ (B.E.S.YECHIKAN)എന്ന പേരില്‍ ആരംഭിച്ചു.ശ്രീ.എം .രേര്‍മ്മ പൊതുവാള്‍ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റര്‍ ഏകാധ്യാപകന്‍, തുടക്കത്തില്‍ കുട്ടികള്‍ 19 14-3-1955 : അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ് നിര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി. 1-4-1956 : ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി) 1-11-1956 : സ്കൂള്‍ മലബാര്‍ ജില്ലാബോര്‍ഡിന് കീഴിലായി 1-10-1957 : സര്‍ക്കാര്‍ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു.) 1961 ജൂണ്‍ : യു.പി സ്കൂളായി ഉയര്‍ത്തി. 1962 ജൂണ്‍ : ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. 2-6-1979 : ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 17-7-1979 : എട്ടാം തരം ആരംഭിച്ചു. 16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍. 1982 മാര്‍ച്ച് : ആദ്യ S.S.L.C ബാച്ച്- 24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍ 23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.) 7-8-1998 : ഹയര്‍സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.
ചരിത്രം
ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മടിക്കൈ ചരിത്ര റിപ്പോര്‍ട്ട്
- സംസ്ഥാന പുനര്‍ വിഭജനത്തിനു മുന്‍പ് മദിരാശി സംസ്ഥാനത്തില്‍ തെക്കന്‍ കര്‍ണാടക ജില്ലയില്‍ കാസറഗോഡ് താലൂക്കില്‍ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില്‍ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്
'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രേമികളായ
നാട്ടുകാര്‍ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കന്‍
കര്‍ണാടക ജില്ലാബോര്‍ഡിന്റെ കീഴില്‍ " ഏച്ചിക്കാന്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ “( B.E.S.Yechikan) എന്ന പേരില്‍ 3-1-1955-ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.
അമ്പലത്തുകരയില്‍ വിദ്യാലയ കെട്ടിടം പൂര്‍ത്തിയാകുന്നതുവരെ അന്നത്തെ സ്കൂള്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേര്‍മ്മപൊതുവാളുടെ റാക്കോല്‍ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റര്‍ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തില്‍ പത്തൊന്‍പത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു. ജില്ലാ ബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി 1-4-1956-ല്‍ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു. 1.ശ്രീ.മഴുക്കട രേര്‍മ്മ പൊതുവാള്‍. 2." സി.അമ്പാടി. 3." തണ്ടാറ അമ്പാടി. 4." ചെരക്കര കോമന്നായര്‍ 5." ചള്ളിവീട്ടില്‍ കുഞ്ഞമ്പുനായര്‍. 6. പട്ടേല്‍ ഓഫ് ദി വില്ലേജ്. 7. പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്. എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും
അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നും സര്‍ക്കുലരില്‍ നിരിദ്ദേശിക്കുന്നു.
അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍
അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.
സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
ഭൗതികസൗകര്യങ്ങള്‍
11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- Red cross.
- ക്ലാസ് മാഗസിന്‍.
- OISCA.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1 ശാസ്ത്രക്ലബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ സേന 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ലബ്ബ് 6 ഐ.ടി. ക്ലബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ലബ്ബ് 9 ഹിന്ദി മഞ്ച് 10 ഹെല്‍ത്ത് ക്ലബ്ബ്
- എസ് പി സി
പി റ്റി എ കമ്മിറ്റി
PTA MEMBERS T V RAGHAVAN : HEAD MASTER O KUNHIKRISHNAN : PRESIDENT K.UNNIKRISHNAN : VICE PRESIDENT T RAJAN K GANGADHARAN C KUNHIKANNAN M VINOD K RAJAN P PRASANNAN P NARAYANAN VIJAYAMMA P M USHA M V NIRMALA P P V SUNILKUMAR T V RAGHAVAN M BALAN ASHOKAN P PRABHAKUMARI C K V RAJAN SHAILAJA K P GLANCY ALEX SMITHA K K SURESH KOKKOT SUNILKUMAR VINODKUMAR LALITHA SREEDHARAN K K MOTHER P T A MEMBERS SAROJINI LATHA GEETHA C K RUGMINI K NIRMALA P SOBHANA FELISHA MATHEW DIVYA LAKSHMI RAJI RIJINA THANKAMANI
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കാലയളവ്
പദ്മനാഭന്‍ പി വി 12.7.1999 - 31.3.2000 കുഞ്ഞമ്പു പി വി 1.4.2000 - 9.6.2000 തമ്പാന്‍ എ വി 12.6.2000 - 31.5.2002 പവിത്രന്‍ കെ വി 6.6.2002 - 6.5.2003 വിജയലക്ഷമി പി ആര്‍ 30.5.2003 - 10.6.2003 ശ്രീധരന്‍ എം 11.6.2003 - 2.6.2004 മീനാക്ഷി എം എം 18.6.2004 - 31.5.2005 ഗോപാലകൃഷ്ണന്‍ ടി എന്‍(ഇന്‍ചാര്‍ജ്) 1.6.2005 - 17.10.2005 റഷീദബീവി കെ എം 18.10.2005 - 2.6.2006 വേണുഗോപാലന്‍ എന്‍ 30.6.2006 - 31.5.2007 രാമചന്ദ്രന്‍ പി വി 1.6.2007 - 31.3.2008 ഗോപാലകൃഷ്ണന്‍ ടി എന്‍(ഇന്‍ചാര്‍ജ്) 1.4.2008 - 30.5.2008 ശ്യാമള. പി 31.5.2008 - 25.5.2010 കുമാരന്‍ പി വി 26.5.2010 - 31.5.2014 ദേവരാജന്‍ പി വി 5.6.2014 - 3.9.2014 സുകുമാരന്‍ ടി 3.9.2014 - 3.6.2016 വിജയന്‍ ടി വി 3.6.2016 - 2.8.2016 ബാലന്‍ എം (ഇന്‍ചാര്‍ജ്) 2.8.2016 - 12.8.2016 രാഘവന്‍ ടി വി 12.8.2016
എസ് എസ് എല്‍ സി പരീക്ഷാഫലം
വര്‍ഷം ശതമാനം 2001 മാര്‍ച്ച് 71 2002 " 62 2003 " 68 2004 " 70 2005 " 59 2006 " 77 2007 " 92 2008 " 98 2009 " 93 2010 " 96 2011 " 93 2012 " 99 2013 " 98 2014 " 99 2015 " 99 2016 " 97
സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍
ജൂണ്‍ 2016 1.പ്രവേസനോത്സവം 2.ശുചിത്വപ്രതിജ്ഞ 3.ലൈബ്രറി സജ്ജീകരണം 5.പരിസ്ഥിതി ദിനം 8.പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം 9.ക്ലാസ് അസംബ്ലിക്ക് തുടക്കം 10.വിവിധ ക്ലബ്ബുകളുടെ രൂപീകരണം 11.ശുചീകരണം- ഡ്രൈ ഡേ 17.ചങ്ങമ്പുഴഅനുസ്മരണം 19.വായനാദിനം 21.ലോകയോഗാദിനം - യോഗാക്ലാസ്സ് 26.ലോകമയക്കുമരുന്നു വിരുദ്ധദിനം
ജൂലായ് 2016
5. വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം- അനുസ്മരണം 10. ഉറൂബ് ചരമദിനം - അനുസ്മരണം , കൃതിതള്‍ പരിചയപ്പെടല്‍ 11. ലോകജനസംഖ്യാദിനം - ക്വിസ് , ഭക്ഷ്യസുരക്ഷ്യയും ജനസംഖ്യയും - ചര്‍ച്ച 14. എന്‍, എന്‍ കക്കാട് ജന്‍മദിനം - അനുസ്മരണം 16. രാമായണമാസാരംഭം - രാമായണക്വിസ് 17. ജോസഫ് മുണ്ടശേരി ജന്‍മദിനം - അനുസ്മരണം , ഉപന്യാസരചനാമത്സരം 21. ചാന്ദ്രദിനം - ക്വിസ് 29. ലോകകടുവാ ദിനം - വന്യജീവി സംരക്ഷണം പ്രതിജ്ഞ 31. പ്രേംചന്ദ്ദിനം - അനുസ്മരണം , വിവിധ സാഹിത്യരചനാമത്സരം. എസ് ആര്‍ ജി യോഗങ്ങള്‍ - 1/7, 15/7 ക്ലാസ് പി ടി എ യോഗങ്ങള്‍ - 28 /7, 29/7
ആഗസ്ത് 2016
- 6. ഹിരോഷിമാതദനം - പ്രതിജ്ഞ , യുദ്ധവിരുദ്ധറാലി
- 9. നാഗസാക്കിദിനം - പോസ്ററര്‍ രചന , പ്രദര്‍ശനം
- ക്വിററ്ഇന്ത്യാദിനം - ഉപന്യാസരചന , ക്വിസ്
- 12. ലോകയുവജനദിനം , വിക്രംസാരാഭായ് ജന്മദിനം - പ്രഭാഷണം
- 15. സ്വാതന്ത്ര്യദിനം - അസംബ്ലി , പ്രതിജ്ഞ , ക്വിസ് , പ്രസംഗം , ദേശഭക്തിഗാനമത്സരം , സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം
- 17. ചിങ്ങം 1 - കര്‍ഷകദിനം - കര്‍ഷകരുമായി അഭിമുഖം
- 26. മദര്‍തെരേസദിനം
- എസ് ആര്‍ ജി യോഗങ്ങള്‍ - 5/8 , 19/8
- ക്ലാസ് പി ടി എ യോഗങ്ങള്‍ - 29/8 , 30/8
- വാര്‍ഷിക ജനറല്‍ബോഡിയോഗം - 13/8
- എന്‍ഡോവ്മെന്റ് വിതരണം - 3/8
സെപ്തംബര്‍2016 5. അദ്ധ്യാപകദിനം - ഡോ.എസ് രാധാകൃഷ്ണന്‍ ജന്മദിനം-അനുസ്മരണം , പൂര്‍വകാല അദ്ധ്യാപകരെ ആദരിക്കല്‍ 8. ലോകസാക്ഷരതദിനം , ദേശീയനേത്രദാനദിനം - ബോധവല്‍ക്കരണം 9. ഒാണാഘോഷം - ഒാണപ്പൂക്കളം , ഒാണപ്പാട്ട് , ഒാണക്കളികള്‍ ,ഒാണസദ്യ
14. ഹിന്ദിദിനം - ഹിന്ദിവാരാഘോഷം , ക്വിസ് , മാഗസിന്‍ പ്രകാശനം , വിവിധ സാഹിത്യരചനാമത്സരം. 16. ഒാസോണ്‍ ദിനം - ക്വിസ് , ബോധവല്‍ക്കരണം 29. ബാലാമണിയമ്മ ചരമദിനം - അനുസ്മരണം , കൃതികളെ പരിചയപ്പെടല്‍
എസ് ആര്‍ ജി യോഗങ്ങള്‍ - 2/9 , 16/9 ക്ലാസ് പി ടി എ യോഗങ്ങള്‍ - 22/9 , 23/9 സ്പോട്സ് 21 കലാമേള 23, 24 ശാസ്ത്രമേള 26
ഒക്ടോബര്‍ 2016
- 1. ദേശീയരക്തദാനദിനം- രക്തദാനമഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം
- 2. ഗാന്ധിജയന്തി - അഹിംസാദിനം, സുചിത്വവാരാചരണം തുടക്കം , ക്വിസ് ,ഡോക്യുമെന്‍റി ,ചിത്രപ്രദര്‍ശനം
- 15. ഡോ.എ പി ജെ അബ്ദുള്‍കലാം ജന്മദിനം - ബഹിരാകാസത്ത് ഇന്ത്യ- സെമിനാര്‍
- 16. ലോകഭക്ഷ്യദിനം - സമീകൃതാഹാരത്തിന്റെ പ്രാധാന്യം- ചര്‍ച്ച
- വളളത്തോള്‍ ജന്മദിനം - അനുസ്മരണം
- 27. വയലാര്‍ ചരമദിനം - കൃതികളെ പരിചയപ്പെടല്‍
- 31. ഇന്ദിരാഗാന്ധി ചരമദിനം - അനുസ്മരണം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 12.2993887,75.1346543 | width=800px | zoom=16 }} GHSS MADIKAI