സെന്റ് മേരീസ് എൽ.പി.എസ് എടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 23 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14818 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എൽ.പി.എസ് എടൂർ
വിലാസം
എടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-03-201714818




ചരിത്രം

തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂര്‍. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ എന്ന പേർ വന്നുവെന്നും എടവൂർ ലോപിച്ച എടൂര്‍ ആയി എന്നും പറയപ്പെടുന്നു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂര്‍ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം.

ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പാലാരിഞ്ഞാൽ ശിവക്ഷേത്രവും 1000 കൊല്ലത്തെ പഴക്കമുണ്ടെന്നഭിമാനിക്കുന്ന മുണ്ടയാംപറമ്പ ദേവീക്ഷേത്രവും എടൂർ മേഖലയിലുണ്ട്. കരിമ്പാലർ, അരയന്മാർ, മലമ്പണ്ടാരങ്ങൾ, പണിയർ, കുറിച്യർ, മലയന്മാർ തുടങ്ങിയ ജനതതി കുടിയേറ്റത്തിനു മുൻപ് ഇവിടെ ഉണ്ടായിരുന്നു.

നിരക്ഷരായ ആദിവാസികൾ അധിവസിച്ചിരുന്ന ഈ പ്രദേശത്തു കുടിയേറ്റത്തിന് മുൻപ് വിദ്യാഭ്യാസ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണറിവ്. 1946 ൽ ഒന്നും, രണ്ടും, മൂന്നും, നാലും ക്ലാസ്സുകളിൽ പഠിച്ചിരുന്നവർ ഇവിടെ വീണ്ടും ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു. ഈ നാട്ടുകാരൻ തന്നെയായ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

1947 ജൂൺ 24-)0 തിയ്യതി ബഹു. സി ജെ വർക്കിയച്ചൻ എടൂരിന്റെ വികാരിയായി. ഈ അവസരത്തിൽ കുടിയേറ്റം ശക്തമാവുകയും പള്ളിയും, സ്‌കൂളും ആയി ഉപയോഗിച്ചിരുന്ന ഷെഡ് തീരെ അപര്യാപ്തമാവുകയും ചെയ്തു. ബഹു. വർക്കിയച്ചന്റെ നേതൃത്വത്തിൽ ഇടവകയുടെ മധ്യഭാഗത്തു അതിനുവേണ്ടി സ്ഥലം അന്വേഷണം തുടങ്ങുകയും ഇപ്പോൾ പള്ളി ഇരിക്കുന്ന തെയ്യം പാടിയിൽ 5 ഏക്കർ സ്ഥലം കൊരണ്ടിക്കവേലിൽ സെബാസ്റ്റ്യൻ, മുരിയങ്കരി മത്തായി, വട്ടംതൊട്ടിയിൽ സെബാസ്റ്റ്യൻ, എന്നിവർ സംഭാവനയായി നൽകുകയും ചെയ്തു. അങ്ങനെ 1948 ജൂണിൽ സ്‌കൂളും, പള്ളിയും തോട്ടം ഭാഗത്തു നിന്ന് എടൂരിലേയ്ക്ക് മാറ്റി.

1949ൽ ബഹു. ഫാ. ജോസഫ് കട്ടക്കയം സ്‌കൂൾ മാനേജരായി. അദ്ദേഹത്തിന്റെ കാലത്തു ഈ വിദ്യാലയം ഹയർ എലിമെണ്ടറിയായി ഉയർത്തപ്പെട്ടു. കോഴിക്കോട് രൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1954ൽ തലശ്ശേരി രുപതയുടെ കീഴിലായി. അതെ കൊല്ലം ബഹു.ഫാ.ഇളംതുരുത്തിയിൽ ദേവസ്യാച്ചൻ സ്‌കൂൾ മാനേജരായി. അദ്ദേഹം ഹൈസ്‌കൂളിനായി പരിശ്രമിക്കുകയും തത്‌ഫലമായി മദ്രാസ് ഗവണ്മെന്റിൽ നിന്നും ഇത് ഒരു മിഡിൽ സ്‌കൂളായി അനുവദിച്ചു കിട്ടുകയും ചെയ്തു. ഈ അവസരത്തിൽ എൽ പി സ്‌കൂൾ മിഡിൽ സ്‌കൂളിൽ നിന്നും വേർപ്പെടുത്തി. സംഭാവനയായി ലഭിച്ച സ്ഥലത്തു നാട്ടുകാരുടെ ഒത്തൊരുമയുടെ ശ്രമദാനമായി സ്‌കൂൾ കെട്ടിടം നിർമ്മിക്കുകയും പാറപ്പുറം മമ്മുഹാജി സ്‌കൂൾ കെട്ടിടത്തിനാവശ്യമായ തടി സംഭാവനയായി നൽകുകയും ചെയ്തു.

ക്രൈസ്തവരും, അക്രൈസ്തവരുമായ അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യര്ഹമായ സേവനം അനുഷ്ഠിക്കുകയും നാനാജാതി മതസ്ഥരായ കുഞ്ഞുങ്ങൾ വർഗ്ഗ വർണ വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും ചെയ്തു വരുന്നു. 1946 സ്‌കൂൾ ആരംഭത്തിൽ സ്‌കൂൾ റെക്കോഡ് പ്രകാരം 87 കുട്ടികളിൽ 59 പേർ ക്രൈസ്തവരും, 28 പേർ അക്രൈസ്തവരും ആയിരുന്നു. തുടർന്ന് ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും എല്ലാ മത വിഭാഗങ്ങളിലുംപെട്ടവർ അദ്ധ്യയനം നടത്തുകയും ചെയ്തു പോരുന്നു. എൽ. പി സ്‌കൂൾ പഠനം ഇവിടെ നിന്നും പൂർത്തീകരിച്ച കുട്ടികൾ തൊട്ടടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന് ഉന്നത പഠനം തുടർന്നു വരുന്നു. 1954 ൽ ഈ വിദ്യാലയം തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി അവിടെ നിന്നിങ്ങോട്ട് സ്‌കൂളിന്റെ പുരോഗതിയ്ക്ക് കോർപറേറ്റിന്റെ എല്ലാ വിധ സഹായങ്ങളും ലഭിച്ചു വരുന്നു.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സെന്റ്‌ മേരീസ് എൽ പി സ്‌കൂൾ സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. ഓരോ വർഷവും സ്‌കൂൾ വാര്ഷികാഘോഷത്തിൽ പങ്കെടുക്കാൻ ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ ജനങ്ങൾ ഒരുമിച്ച് കൂടുന്നു. ഇലക്ഷൻ കേന്ദ്രം, മെഡിക്കൽ ക്യാമ്പുകൾ, ഗ്രാമ സഭകൾ, എക്സിബിഷനുകൾ, എന്നീ ആവശ്യ്ങ്ങളിലും സെന്റ് മേരീസ് എൽ പി സ്‌കൂൾ അതിന്റെ വാതായനം തുറന്നിടുന്നു.

1948 ൽ പണിത ഓടിട്ട സ്‌കൂൾ കെട്ടിടത്തിന്റെ സ്‌ഥാനത്തു, ഇപ്പോഴുള്ള മനോഹരമായ കോൺക്രീറ്റു കെട്ടിടം വെരി. റവ.ഫാ.ആന്റണി പുരയിടത്തിൽ അച്ചന്റെ നേതൃത്വ്ത്തിൽ പൂർത്തീകരിച്ചതാണ്.


ഭൗതികസൗകര്യങ്ങള്‍

10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്‌റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഒന്നര ഏക്കര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്നു

  • 8 കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
  • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • വൃത്തിയുള്ള പാചകപ്പുര
  • ആവശ്യത്തിന് കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • ഓപ്പൺ സ്റ്റേജ്
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  • ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ഒന്നാം ക്‌ളാസ്സ്.

നേട്ടങ്ങൾ (2016-17)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

അധ്യാപകർ (2016-17)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ലീസ്സമ്മ വർക്കി എൽ.പി.എസ്.എ
3 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
4 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
5 മേരി ജോസഫ് . എൽ.പി.എസ്.എ
6 ത്രേസ്യാ വി എം എൽ.പി.എസ്.എ
7 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
8 ജെയ്‌സി ജോസഫ് എൽ.പി.എസ്.എ
9 പ്രിയ പീറ്റർ എൽ.പി.എസ്.എ
10 രേഷ്‌നി ജോസ് എൽ.പി.എസ്.എ
11 ബിന്ദു എൻ ജെ എൽ.പി.എസ്.എ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.998022, 75.724789 | width=535px | zoom=13 }} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്