ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-12-2009Ggbhs




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവര് ന്മെന്റ് ഗണപത് ബോയ്സ് സ്കൂള്‍. ഗണപത്റാവു1886-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള്‍ സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള് ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില് നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്ത്താനായി സ്കൂളിന്റെ പേര് 1928 ല് ഗണപത് ഹൈസ്കൂള് എന്നാക്കി മാറ്റി.

     1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു. സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി കല്ലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില് ഗണപത് ഹൈസ്കൂളുകള് ആരംഭിച്ചു. വയനാട്ടിലെ സര് വജന ഹൈസ്കൂള്, താനൂരിലെ ദേവധാര് ഹൈസ്കൂള് എന്നിവയുടെ ഭരണച്ചുമതലയും മലബാര് എഡുക്കേഷണല് സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂള് സര്ക്കാര് നിയന്ത്രണത്തില് വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ല് ഗേള്സ് ഹൈസ്കൂള് ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.
       ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1886 മുതല്‍ ശ്രീ ഗണപത് റാവു.......................................

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 വിജയന്‍
1983 - 87 നരേന്ദ്രപ്രസാദ്
1987 - 88 കമലാദേവി
1989 - 90 ഇമ്പിച്ചിപാത്തുമ്മ
1990 - 92 സി. ജോസഫ്
1992-01 ബാലകൃഷ്ണന്‍
2004 - 05 മുരളീധരന്‍
2005- 07 കെ.കെ.കുഞ്ഞിക്കേളു.
2007- 09 എന്‍. സുരേന്ദ്രന്‍
2009 - ഹരിമോഹനന്‍ എന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.പി. കേശവ മേനോന്‍- മുന്‍ കേന്ദ്രമന്ത്രി
  • എസ് .കെ.പൊറ്റക്കാട് .പ്രശസ്ത സാഹിത്യകാരന്‍
  • കെ.പി.ഉമ്മര്‍ - ചലച്ചിത്ര നടന്‍
  • - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.245693" lon="75.785977" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.