സർവോദയ വിദ്യാലയ നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-03-201743028




ചരിത്രം

മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഈ വിദ്യാലയം 1973 ല്‍ തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥാപിതമായി. ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നൂ ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള ധാരാളം വിദ്യാലയങ്ങള്‍ അന്ന് സഭയുടെ കീഴിലുണ്ടായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി ആ സൗകര്യം ലഭ്യമാക്കണമെന്ന ചിന്തയോടുകൂടി മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജിന്‍റെ രണ്ടാം നിലയയിരുന്നൂ സര്‍വോദയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആര്‍ഷ ഭാരതം കാത്ത് സൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങളേയും മുന്‍ നിര്‍ത്തികൊണ്ട് ലളിതമായ ജീവിതം, ഉന്നതമായ ചിന്ത, ആഴമായ ഈശ്വര വിശ്വാസം, സമസ്രിഷ്ടികളോടുള്ള സ്നേഹം, കഠിനമായ അദ്ധ്വാനം ഈ അദര്‍ഷങ്ങള്‍ക്കെല്ലാം വേണ്ടിയുള്ള ഒരു വിദ്യാലയം ആയിരിക്കണം എന്ന് കരുതിയാണ് ഇതിന് സര്‍വോദയ വിദ്യാലയ എന്ന പേര് തന്നെ നല്‍കിയത്. ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിനോടൊപ്പം വിദ്യാലയത്തിന്‍റെ സഹ സ്ഥാപകനായി നിന്നത് ഫാദര്‍ ജോര്‍ജ് മൂത്തേരിലാണ്. ഈ വിദ്യാലയത്തിന്‍റെ ആദ്യ പ്രിന്‍പ്പിലായി സേവനമനുഷ്ഠിച്ചത് ശ്രീ പോള്‍ ടി വര്‍ഗീസ്‌ സാറായിരുന്നൂ. അന്നത്തെ ചെറു വിദ്യാലയം വളര്‍ന്നു ഇന്ന് അനന്തപുരിക്ക് തന്നെ അഭിമാനകരമാം വണ്ണം വിദ്യാഭ്യാസ മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. റസിഡന്‍ഷ്യല്‍ വിദ്യാലയം എന്നാ നാമദേയം ഇടയ്ക്ക് മാറ്റിയെന്നു മാത്രം. ഇന്ന് ഈ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പല്‍ ആയിരിക്കുന്നത് മികച്ച അധ്യാപകനുള്ള ദേശീയ-സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരത്തിന് അര്‍ഹനായ റവ. ഫാ. ജോര്‍ജ് മാത്യു കരൂരച്ചനാണ്.

ഭൗതികസൗകര്യങ്ങള്‍

ചെറിയ ക്ലാസിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്‍ ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്‍ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.5463186,76.9370577 | zoom=12 }}