പരപ്പ ജി യു പി സ്കൂൾ
പരപ്പ ജി യു പി സ്കൂൾ | |
---|---|
വിലാസം | |
പരപ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-03-2017 | 13762 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാര്‍ഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂള്‍ സ്ഥിതി ചെയ്യുന്നു.
1965 മുതല്‍ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങി. 1967-ല്‍ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകന്‍ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായീ 1968-ല്‍ സ്വന്തം നാട്ടിലൊരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എന്‍ സുകുമാരപ്പണിക്കര്‍ നിയമിതനായി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 15 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സ്കൂളിനാവശ്യമായ 1 ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സര്‍വ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടില്‍ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിന്‍ പുതിയവളപ്പില്‍ വി.സി . ജോസ് വരിക്കമാക്കല്‍ ,പി .ജെ കുര്യന്‍ പാഴൂത്തടം, ബത്താലി മായിന്‍ ,പൂമംഗലോരകത്ത് സാവാന്‍ ,കോട്ടാളകത്ത് അബ്ധുള്ള , ചേളന്‍ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിന്‍ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിര്‍ലോഭമായ സഹകരണമാണ് ജനങ്ങള്‍ നല്‍കിയത് .
1990-ല്‍ യു പി സ്കുളായി ഉയര്‍ത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങള്‍ 4 കി മീ അകലെയാണ് . ഹൈസകൂള്‍ പഠനത്തിനായി കാര്‍ത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എന്‍എസ് എസ് എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.