പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Pr2470




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് പി.എന്‍.പണിക്കര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍ അമ്പലപ്പുഴ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ചരിത്രം

 1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂള്‍ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂള്‍ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയില്‍ ഒരു സര്‍ക്കാര്‍ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ല്‍ സ്കൂളിന് പി.എന്‍.പണിക്കര്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ എന്ന് പേര് മാറ്റി.

ഭൗതികസൗകര്യങ്ങള്‍

  1. എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയ നാല് കെട്ടിടങ്ങള്‍
  2. പച്ചക്കറിത്തോട്ടം
  3. കൊച്ചുകുട്ടികള്‍ക്ക് കളിക്കാനായി പ്രത്യേകം തയ്യാറാക്കിയ പൂന്തോട്ടം,കളിസ്ഥലം.
  4. കളിസ്ഥലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു.
  5. ഒരു ആഡിറ്റോറിയത്തിന്റെ കുറവ് സ്കൂളിലെ പൊതുചടങ്ങുകളെ ബാധിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.പി.എന്‍.പണിക്കര്‍
  2. ശ്രീ.വി.എന്‍.പ്രഭാകക്കുറുപ്പ്
  3. ശ്രീമതി ബി.പത്മിനിയമ്മ

നേട്ടങ്ങള്‍

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അഡ്വക്കേറ്റ് ഗണേശ് കുമാര്‍
  2. സന്തോഷ് കുമാര്‍(വില്ലേജ് ഓഫീസര്‍)
  3. ശ്രീകുമാര്‍(മാനേജര്‍ കെ.എസ്.എഫ്.ഇ)
  4. ശ്രീ,ബി.രവികുമാര്‍( EDUCATIONAL ST:CO:CHAIRMAN :ASGP

വഴികാട്ടി

ദേശീയപാത 66 ലെ അമ്പലപ്പുഴ കച്ചേരി മുക്കിന് രണ്ടു നാഴിക കിഴക്കുള്ള പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് അല്പം തെക്ക് ഭാഗത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

{{#multimaps:9.376400, 76.356246 |zoom=13}}