എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം
എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം | |
---|---|
വിലാസം | |
ഏഴുമുട്ടം | |
സ്ഥാപിതം | 4 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | Saralyjose |
ചരിത്രം
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ 1956 ജൂണ്‍ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ ഇളംദേശം ബ്ലോക്കില്‍ കരിമണ്ണൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജര്‍ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവര്‍പാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടം പണിതു.
21-5-1956-ലെ തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവനുസരിച്ച 25-5-1956-ല്‍ അഡ്മിഷന് ആരംഭിച്ചു.1,2 ക്ലാസുകളിലായി 120 കുട്ടികള്‍ക്കാണ് ആദ്യവര്‍ഷം അഡ്മിഷന് നല്‍കിയത്.ഈ നാട്ടുകാരനായ ശ്രീ സി.ഒ. വര്‍ക്കി ചീരാംകുന്നുമേല്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസുകള്‍ ആരംഭിച്ചു.തുടര്‍ന്ന് 5-ാം ക്ലാസുവരെ ഉണ്ടായിരുന്നു.ഒന്നുമുതല്‍ നാലുവരെ പ്രൈമറിവിഭാഗം ആക്കിയതിന്റെ വെളിച്ചത്തില്‍ 1963 ഏപ്രില്‍ മുതല്‍ 5-ാം ക്ലാസ് നിര്‍ത്തല്‍ ചെയ്തു.കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള ഈ സ്കൂള്‍ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലാണ്.കരിമണ്ണൂര്‍ ബി.ആര്.സി.യുടെ പരിധിയിലുമാണ്.