ജി.വി.എൽ.പി.എസ് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
ജി.വി.എൽ.പി.എസ് ചിറ്റൂർ
വിലാസം
ചിറ്റുര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,തമിഴ്
അവസാനം തിരുത്തിയത്
16-02-201721302





== ചരിത്രം ==ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാ നായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ സെഷണൽ സമ്പ്രദായം നിലവിൽ വരികയുo 1991-ൽ അത് അവസാനിക്കുകയുo ചെയ്തു. പി.ലീല, ഡോ. ലതാ വർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുo അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവുo. ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു. കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു. സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കുo. രണ്ടു പ്രീ - പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു . പ്രീ - പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്. പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=335449" എന്ന താളിൽനിന്ന് ശേഖരിച്ചത്