ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
15-02-201742343




ചരിത്രം

    1945 ജൂൺ മുതൽ സ്കൂള്‍ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂള്‍ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികള്‍.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.
    അന്ന് അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു.  ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  1960-ൽ സ്കൂള്‍ കെട്ടിടം കൊടുങ്കാറ്റില്‍ തകർന്ന് 2 കുട്ടികള്‍ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു.  തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ  വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകള്‍ പുനരാരംഭിച്ചു.  1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി.  പിന്നീട് നാട്ടുകാരും സ്കൂള്‍ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.   
     ഇന്ന് ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂള്‍ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികള്‍ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
    ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==(ക്രമത്തിൽ അല്ല)

ശ്രീ മാധവൻ പിള്ള

ശ്രീ ദാമോദരൻപിള്ള

ശ്രീ നെൽസൺ

ശ്രീ അബ്ദുൽസലാം

ശ്രീ സുകുമാരപിള്ള

ശ്രീമതി രാധാമണി

ശ്രീ ഗോപിനാഥൻ നായർ

ശ്രീ എൻ. രാജേന്ദ്രൻ

ശ്രീ എസ്. ബാബു

ശ്രീമതി ശാന്തമ്മ (തുടരുന്നു)

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ചെമ്പൂര് മാധവൻപിള്ള

മുക്കുന്നൂർ കേശവൻ

ജനാർദ്ദനൻഉണ്ണിത്താൻ

ജാനമ്മ

ഗോദവർമ്മ

ലീലാഭായി

സാലി സാർ

സൈനത്തുമ്മാള്‍

സുകുമാരൻനായർ

സരസ്സമ്മ

പ്രസന്ന

നളിനി

ഭാസി

ദേവകി അന്തർജ്ജനം

പുഷ്കലകുമാരി ......മുതലായവർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ. സോമൻ ശങ്കു
  2. ഡോ.ജി.പുഷ്പാംഗദൻ
  3. ഡോ.ജനാർദ്ദനൻ പോറ്റി
  4. തുളസീദാസ് (സിനിമ സംവിധായകൻ)
  5. തുടങ്ങിയവർ

വഴികാട്ടി

{{#multimaps: 8.6916996,76.9076193| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=334638" എന്ന താളിൽനിന്ന് ശേഖരിച്ചത്