എളമ്പിലാട് എൽ പി എസ്‍
എളമ്പിലാട് എൽ പി എസ്‍ | |
---|---|
വിലാസം | |
എളമ്പിലാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-02-2017 | Bijuthokot |
................................
ചരിത്രം
എളമ്പിലാട് ലോവര്പ്രൈമറി സ്ക്കൂള് ---------------------------------------------- 1905ൽ എളമ്പിലാട് തട്ടാരത്ത് താഴയിൽ ഈ സ്കൂൾ സ്ഥാപിതമായി .പുതിയെടുത്തു അമ്പു ഗുരുക്കൾ ആയിരുന്നു മാനേജർ .അദ്ദഹത്തിന്റെ മകൻ രാമൻ ഗുരുക്കൾ ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്നു .20വര്ഷക്കാലത്തോളം സ്കൂൾ അവിടെ പ്രവർത്തിച്ചുവന്ന അക്കാലത്തു നായർ ഈഴവർ എന്നീ സമുദായങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നുവെന്നു ശ്രീ കേളോത്തു കുഴി ചാത്തു സ്മരിക്കുന്നു .ഹരിജനങ്ങൾക്കു അക്കാലത്തു സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല .അവർക്കു അന്ന് പ്രത്യേകം സ്കൂൾ(പഞ്ചമ സ്കൂൾ )തൊട്ടടുത്ത ചെരണ്ടത്തൂർ പ്രദേശത്തു ഉണ്ടായിരുന്നതായി മീത്തലെ പള്ളി കുൻഹീരാമൻ അടിയോടി ഓർക്കുന്നു . തുടർന്ന് ഈ വിദ്യാലയം പുല്ലരിതയാട്ട്എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .20വർഷക്കാലം സ്കൂൾ അവിടെ പ്രവർത്തിച്ചു .പിന്നീട് ശ്രീ പൊയിൽ രാമൻ അടിയോടി തീരു വാങ്ങി .1927 മുതൽ ഈ വിദ്യാലയം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്നു .രാമനടിയോടിക്കുശേഷം ശ്രീമതി പൊയിൽ നാരായണി 'അമ്മ മാനേജരായി .അക്കാലത്തു അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകിയിരുന്നില്ല .വർഷത്തിൽ ഒരിക്കൽ തുച്ഛമായ സംഖ്യ ഗ്രാന്റായി മാനേജർ വശംനൽകിയിരുന്നു .മാനേജരാണ് അധ്യാപകർക്ക് പ്രതിഫലം നൽകിയിരുന്നത് . . 1941ലെ അദ്ധ്യാപകരുടെ ഹാജർ പട്ടിക പ്രകാരം സ്കൂളിന്റെ പേര് എളമ്പിലാട് ഹിന്ദു ബോയ്സ് സ്കൂൾ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു .അക്കാലത്തു അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു . അദ്ധ്യാപകരുടെ ഹാജർപട്ടിക രസകരങ്ങളായ വിവരങ്ങളാണ് നമുക്ക് നൽകുന്നത് അന്ന് മധ്യവേനലവധി ഉണ്ടായിരുന്നില്ല .കന്നി ,മകരം പുഞ്ച കൊയ്ത്തുകൾക്കു ആഴ്ചകൾ അവധി നൽകിയിരുന്നു .ഉത്സവം ചന്ത എന്നിവയ്ക്ക് ചുരുങ്ങിയ ദിവസം അവധി നൽകിയിരുന്നു .1959ലെ ഇന്സ്പെക്ഷൻബുക് പ്രകാരം സ്കൂൾ തോടന്നൂർ എഇഒ യുടെ പരിധിയിലായിരുന്നു .1964നവംബർ മാസത്തിൽ വടകര എഇഒ യുടെ പരിധിയിലായി 1965ൽ സ്കൂൾ സാംസ്‌കാരിക കൂട്ടായ്മ വിപുലമായ ഒരു വാർഷികം സംഘടിപ്പിക്കുകയുണ്ടായി .പ്രദേശത്തു ജനറേറ്റർ സ്ഥാപിച്ചു നടത്തിയ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അത് . 2006ൽ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം മൂന്നു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി .വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി .ലൈബ്രറി ഹാളിന്റെ ഉത്‌ഘാടനവുംഇതോടനുബന്ധിച്ചു നടന്നു . സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീ പി ശ്രീധരൻ അടിയോടിയാണ് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ ടി.കെ.ഗോപാലൻ നമ്പ്യാർ
- ,ശ്രീ കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പ് ,
- ശ്രീ മൂശാരിക്കണ്ടി രാമ കുറുപ്പ്
- ശ്രീ ,കൊളായി നാരായണ കുറുപ്പ്
- ശ്രീ വി നാരായണ കുറുപ്പ്,
- ശ്രീ അപ്പുണ്ണി നമ്പ്യാർ
- ശ്രീമതി പൊയിൽ പാർവതി 'അമ്മ
- ,ശ്രീ പി .ബാലൻ അടിയോടി
- ശ്രീ ,കെ കണ്ണൻ മാസ്റ്റര്,
- ശ്രീമതി ടി ലക്ഷ്മി
- ,ശ്രീമതി വി.കെ.വസന്ത
- ,ശ്രീമതി എൻ .കെ.ലീലാവതി ,
- ശ്രീമതി.കെ.ജാനു
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|