ആർ.എം.യു.പി.എസ്. വയ്യക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42353 (സംവാദം | സംഭാവനകൾ) (→‎42353_RM.jpg)


ആർ.എം.യു.പി.എസ്. വയ്യക്കാവ്
വിലാസം
വയ്യക്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
14-02-201742353





ചരിത്രം

                        ആര്‍ എം യു പി എസ് വയ്യക്കാവ്
പുല്ലമ്പാറ പഞ്ചായത്തില്‍ വയ്യക്കാവ് എന്ന ഗ്രാമത്തില്‍ ഈ വിദ്യാലയം 1964-ല്‍ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തുടര്‍വിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തില്‍ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രീ ഭാനുകോണ്‍ട്രാക്റ്ററുടെ നേതൃത്വത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ്  74 കുട്ടികളും 3 അധ്യാപകരുമായി സ്കൂള്‍ ആരംഭിച്ചു.

പാണയം കല്ലുവരമ്പില്‍ കുന്നുംപുറത്തു വീട്ടില്‍ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകന്‍. പ്രധമ വിദ്യാര്‍ഥിനി എസ് കമലാക്ഷിയും വിദ്യാര്‍ഥി വി എന്‍ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തില്‍ അഞ്ഞൂറോളം വിദ്യാര്‍ധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാല്‍ 70-കളുടെ അവസാനത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണംവളരെ കുറഞ്ഞു ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉള്‍പ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു 2011 മാര്‍ച്ച് 28 ന് പനവൂര്‍ റഹ്മത്തില്‍ ശ്രീ എ.നാസറുദ്ദീന്‍ സ്കൂള്‍ വാങ്ങി. ആകെ 153 കുട്ടികള്‍(92ആണ്‍ ,61പെണ്‍) ഇതില്‍ 13 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു


==ഭൗതിക സാഹചര്യങ്ങള്‍ ==ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടര്‍ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാന്‍ ഇട്ടതാണ് ക്ലാസ് മുറികള്‍.ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടര്‍ ലാബില്‍ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്കായി 4 ടോയിലറ്റുകളും ആണ്‍കുട്ടികള്‍ക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറില്‍ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങള്‍ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാന്‍ ഉണ്ട് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==സോപ്പ്, ലോഷന്‍, മെഴുകുതിരി നിര്‍മ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ രാഘവന്‍ സാര്‍. തുടര്‍ന്ന് ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാര്‍, ശ്രീമതി സരള ടിച്ചര്‍ . ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി ശുഭകുമാരി ടിച്ചര്‍. മുന്‍ അധ്യാപകര്‍ ..... സര്‍വ്വശ്രീ പിതാംമ്പരന്‍ നായര്‍ ,രമണന്‍ നായര്‍, സുകുമാരന്‍ നായര്‍, പീതാംമ്പരന്‍ നായര്‍ സി, ശിവാനന്ദന്‍ ജി, സുകുമാരന്‍ നായര്‍‌, ശുശീല കെ സി, സൂഹറാ ബീവി, സൈരന് ധ്രി, ലളിത, ഉമാദേവി, ബേബി സരോജം തുടങ്ങിയവര്‍.

== നേട്ടങ്ങള്‍ ==സബ്ജില്ലാ കലോല്‍സവങ്ങളില്‍ പങ്കെടുത്ത് ട്രൊഫിയും സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോല്‍സവത്തില്‍ തുടര്‍ച്ചയായി കുട്ടി കള്‍ മികവു പ്രദര്‍ശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങള്‍ക്ക് മികവു പുലര്‍ത്തുന്നു. യോഗ ക്ലാസ് മാസത്തില്‍ 2 ശനിയാഴ്ചകളില്‍. ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും. പഠന പിന്നോക്കക്കാര്‍ക്ക്പ്രത്യേക ക്ലാസുകള്‍ അക്ഷര പഠനം(ഭാഷകള്‍ക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം) സര്‍വേ പ്രോജക്ടുകള്‍--ഊര്‍ജ്ജസംരക്ഷണം ഔഷധത്തോട്ടം ലഹരി മുക്ത വിദ്യാലയം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ആർ.എം.യു.പി.എസ്._വയ്യക്കാവ്&oldid=333310" എന്ന താളിൽനിന്ന് ശേഖരിച്ചത്