പട്ടുവം എൽ പി സ്കൂൾ
വിലാസം
പട്ടുവം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017Mtdinesan




ചരിത്രം

ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്‌കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്‌കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ  കൂട്ടായ്മ  , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

വാടകകെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പച്ചക്കറിക്കൃഷി ,കമ്പ്യൂട്ടർ പരിജ്ഞാനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  • ശ്രീ ;അബ്ദുള്ളക്കുട്ടി മാസ്റ്റർ
  • " നാരായണൻ മാഷ് ,
  • " രാജൻമാഷ്
  • " മഹേശ്വരിയമ്മാൾ
  • " ലക്ഷ്മി ടീച്ചർ
  • " സരോജിനി ടീച്ചർ
  • " ബാലകൃഷ്ണൻ മാസ്റ്റർ
  • " നാരായണൻ മാഷ്
  • " രാധടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഹസ്സൻകുഞ്ഞി (Highschool teacher)
  • കെ .മമ്മു (രാക്ഷ്ട്രീയ പ്രവർത്തകൻ )
  • സി .മുഹമ്മദ്‌ (അറബിക് മാഷ് )
  • വി.വി .മുഹമ്മദ്‌കുഞ്ഞി (അറബിക് അധ്യാപകൻ )
  • പി.കെ. മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
  • കെ .പി .മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
  • അബൂബക്കർ മാഷ് (അറബിക് അദ്ധ്യാപകൻ )

വഴികാട്ടി

"https://schoolwiki.in/index.php?title=പട്ടുവം_എൽ_പി_സ്കൂൾ&oldid=332037" എന്ന താളിൽനിന്ന് ശേഖരിച്ചത്