തരുവണത്തെരു യു.പി.എസ്
വിലാസം
കതിരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201714371





ചരിത്രം

          നെയ്ത്തുതൊഴില്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം നുകരാന്‍ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു. കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂ‌ളാവില്‍ നന്ദ്യത്ത് ശങ്കരന്‍ ഗുരുക്കളായിരുന്നു സ്ഥാപകന്‍. തെരുവില്‍നിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന ചാക്യാര്‍ കണ്ടിപ്പറമ്പില്‍ തരുവണത്തെരു ഗേള്‍സ് എലിമന്റെറിസ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
         1960 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടര്‍ന്ന് ചാത്തു ഗുരുക്കളുടെ മകന്‍ ശ്രീ . പി.കെ രാമന്‍ മാസ്റ്റര്‍ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ല്‍ ശ്രീ. കെ.കെ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക.
        ദേശീയതലത്തില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ കുമാരന്‍ മാസ്റ്ററില്‍ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങള്‍

  വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീര്‍ന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂര്‍ഗ് റോ‍ഡില്‍ നിന്നും ഏകദേശം 100മീറ്റര്‍ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. 1ാം ക്ലാസ്സ് മുതല്‍ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകള്‍ 3ബ്ലോക്കുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം ന‍ടത്തുന്നു. 36അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാന്‍ എന്നിവ ഉണ്ട്. ഗണിതലാബ്,സയന്‍സ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി,LCD പ്രൊജക്ടര്‍ തുടങ്ങിയവ സംഭരങ്ങള്‍ സ്കൂളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. മികവാര്‍ന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളില്‍ നേടിയ പുരസ്കാരങ്ങള്‍ സ്കൂളിന്റെ യശസ് എന്നും ഉയര്‍ത്തുന്നു. ഇത്തരം വിജയങ്ങള്‍ക്കാവിശ്യമായ വിവിധ ഉപകരണങ്ങളും പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. ശതാബ്ദിയോടടുക്കുന്ന ഈ സരസ്വതീക്ഷേത്രം വളരുകയാണ് ഇരുളിലെ വിളക്കായ് വളര്‍ച്ചയുടെയും  

മാറ്റങ്ങളുടെയും പഠനരീതികളുടെ കര്‍മമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.804604,75.534021|wid=800|zoom=16}}

"https://schoolwiki.in/index.php?title=തരുവണത്തെരു_യു.പി.എസ്&oldid=327656" എന്ന താളിൽനിന്ന് ശേഖരിച്ചത്