വടക്കാഞ്ചേരി ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മുയ്യം
വടക്കാഞ്ചേരി ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മുയ്യം | |
---|---|
വിലാസം | |
വടക്കാഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 13805. |
ചരിത്രം
തളിപ്പറമ്പ താലൂക്കില്‍ കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലാണ് വടക്കാഞ്ചേരി ഗവണ്മെന്റ് എല്‍ .പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ കീച്ചേരിവീട്ടില്‍ കമ്മാരനെഴുത്തച്ഛന്‍ എന്ന പണ്ഡിതശ്രേഷ്ഠന് വടക്കാഞ്ചേരിയിലെ പോതുകുണ്ട് എന്ന സ്ഥലത്ത് ഒരു എഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചു .സ്വന്തം കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം അയല്‍വാസികളായ കുട്ടികള്‍ക്കും വിദ്യ നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് അന്ന് അദ്ദേഹം ഇത് സ്ഥാപിച്ചത്. കമ്മാരനെഴുത്തച്ഛന്റെ മരണശേഷം മകന്‍ കണ്ണോത്തുവീട്ടില്‍ ഡോ.ഗോവിന്ദമേനോനും അദ്ദേഹത്തിന്റെ ബന്ധുവും മുയ്യം അംശത്തിലെ ജന്മിയുമായ കപ്പന കണ്ണന്‍മേനോനും കൂടി പോതുകുണ്ടില്‍
കട്ടകൊണ്ട് ചുമരും ഓലമേഞ്ഞ മേല്‍കൂരയുമായി ഒരു ഹാള്‍ മാത്രമുള്ള സ്കൂള്‍ സ്ഥാപിച്ചു. കമ്മാരനെഴുത്തച്ഛന്റെസ്മാരകമായാണ് ഇത് സ്ഥാപിച്ചത്. നാട്ടുവൈദ്യം മാത്രം ഉണ്ടായിരുന്ന അക്കാലത്ത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എല്‍ എം പി പാസായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിക്കുകയും പിരിഞ്ഞതിനുശേഷം സ്വകാര്യപ്രാക്ടീസ് നടത്തി തളിപ്പറമ്പിലെ ആദ്യഡോക്ടര്‍ എന്ന ബഹുമതി നേടുകയും ചെയ്ത ആളായിരുന്നു ഡോക്ടര്‍ ഗോവിന്ദമേനോന്‍ . ബ്രിട്ടീഷ് ഗവണ്‍മെന്റ് റാവു സാഹിബ് പട്ടം നല്‍കി ആദരിച്ച അദ്ദേഹം ചികിത്സയ്ക്ക് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല.രോഗവിമുക്തരായ ആളുകള്‍ നല്‍കിയിരുന്ന സംഭാവ നകള്‍ അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചു. അങ്ങനെ ഒന്നുരണ്ടാളുകള്‍ നല്‍കിയ തേക്കുമരം ഉപയോഗിച്ച് 1930 ല്‍ പണികഴിപ്പിച്ച കെട്ടിടത്തിലാണ് ഇന്നും സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
അന്ന് സമീപത്തൊന്നും വേറെ സ്കൂളുകള്‍ ഉണ്ടായിരുന്നില്ല. നിസ്സഹകരണപ്രസ്ഥാനവും അതിന്റെ ഭാഗമായുള്ള സ്വദേശിവിദ്യാഭ്യാസം എന്ന ആശയവും ജനങ്ങളില്‍ വേരുറച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഡോക്ടര്‍ ഗോവിന്ദമേനോന്റേയും കപ്പന കണ്ണന്‍മേനോന്റേയും ശ്രമഫലമായി 1923 ല്‍ ഈ സ്കൂളിന് ഗവണ്മെന്റ് അംഗീകാരം നല്‍കി. മദ്രാസ് ഗവണ്മെന്റിന് കീഴിലുള്ള താലൂക്ക് ബോര്‍ഡിന്റെ നിയന്ത്രണത്തിലായതിനാല്‍
ബോര്‍ഡ് സ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നത്.
ആദ്യകാലത്ത് കുട്ടികള്‍ വളരെ കുറവായിരുന്നു.പുഴ കടക്കാനുള്ള വൈ,ഷമ്യവും മാതാപിതാക്കള്‍ പണിക്കു പോകുമ്പോള്‍ ഇളയ കുട്ടികളെ നോക്കേണ്ട ചുമതലയുമായിരുന്നു കുട്ടിള്‍ കുറയാന്‍ കാരണം.അതുകൊണ്ട്
അദ്ധ്യാപകര്‍ കുട്ടികളെ വീട്ടില്‍ പോയി കൂട്ടിക്കൊണ്ടു വരുമായിരുന്നു.പെണ്‍കുട്ടികളും സ്കൂളില്‍ വന്നുതുടങ്ങി.രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന 1940-47 കാലഘട്ടത്തില്‍ ഇവിടുത്തെ ജനത പട്ടിണിയും രോഗവും മൂലം കഷ്ടതകള്‍ അനുഭവിച്ചിരുന്നു. ഈ അവസരത്തല്‍ കപ്പനത്തറവാട്ടിലെ ദേവകിയമ്മ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിയിരുന്നു. അതോടുകൂടി കൂടുതല്‍ കുട്ടികള്‍ സ്കൂളില്‍ വരാന്‍ തുടങ്ങി.
2007 ആഗസ്ത് 14 ന് പഞ്ചായത്തിന്റേയും നാട്ടുകാരുടേയും സഹായസഹകരണത്താല്‍ സ്കൂള്‍ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു. പിന്നീട് എസ് എസ് എ യും പഞ്ചായത്തും ഡിപ്പാര്‍ട്ടുമെല്ലാം അനുവ
ദിച്ച ഫണ്ടുകളുപയോഗിച്ച് ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടും വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതായിട്ടും വിദ്യാര്‍ത്ഥികള്‍ വളരെ കുറഞ്ഞ ഒരു സ്കൂളാണ് ഇത്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി സവിശേഷതകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും കുട്ടികളുടെ എണ്ണത്തെ ബാധിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്‌മെന്റ് ==ു ഭ