സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
            കണ്ണൂര്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ആരവങ്ങളില്‍ നിന്നും അകന്ന് കടലില്‍ നിന്നും വരുന്ന കുളിര്‍മയുള്ള കാറ്റേറ്റ് ബര്‍ണശ്ശേരി എന്ന കൊച്ചു പ്രദേശത്ത് ഞങ്ങളുടെ വിദ്യാലയം നില കൊള്ള‌ുന്നു. ഒട്ടേറെ ചരിത്ര വസ്‌തുതകള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് ബര്‍ണ്ണശ്ശേരി.
             പല ഭാഷകള‌ുടേയും വര്‍ണ്ണങ്ങള‌ുടേയും സമ‌ൂഹം ഇവിടെ വസിക്ക‌ുന്നതിനാല്‍ വര്‍ണ്ണശ്ശേരിയായി അറിയപ്പെട‌ുകയും ക്രമേണ അത് ബര്‍ണ്ണശ്ശേരിയാവ‌ുകയും ചെയ്‌ത‌ു.
             പോര്‍ച്ചുഗീസുകാരില്‍ നിന്ന് ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ചവര‌ുടെ പിന്‍തലമുറക്കാര‌ും പോര്‍ച്ചുഗീസുകാര‌ും മറ്റ് യൂറോപ്യന്‍