സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('<big>'''ക്ലബ് പ്രവർത്തനങ്ങൾ'''</big> പഠനത്തോടൊപ്പം പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലബ് പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പഠ്യേതര കഴിവുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വിവിധ ക്ലബ്ബു്കളും സംഘടനകളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

എക്കോ ക്ലബ്

കാർഷിക രംഗത്തെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് എക്കോ ക്ലബ് മുന്നോട്ടുവയ്ക്കുന്നത് മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം ഔഷധത്തോട്ടം പൂന്തോട്ടം തുടങ്ങിയവ പരിസ്‌ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് , എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരായി.

മാത്‍സ് ക്ലബ്

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുകയും സബ് ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു മാത്‍സ് സെമിനാറിൽ എച്‌ എസ്, യൂ പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.