എ.എം.എൽ.പി.എസ്.വാളമരുതൂർ
എ.എം.എൽ.പി.എസ്.വാളമരുതൂർ | |
---|---|
വിലാസം | |
വാളമരുതൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂണ്‍ 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-02-2017 | Valurschool-19762 |
== ചരിത്രം == സാമ്പത്തികവും സാമുഹികവുമായി വളരെ പിന്നോക്കാവ്സ്ഥയില്‍ അയിരുന്ന വാളമരുതൂരില്‍ മംഗലം വില്ലേജിലെ മംഗലം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രി ആര്‍ മുഹമ്മദ് 1950 ല്‍ സ്ഥാപിച്ച വിദ്യാലയമാണ്. അദ്ദേഹത്തിന്റെ സന്മനസ്സിന് ഈ നാട്ടിലെ എല്ലാവരും കടപ്പെട്ടിരിക്കുന്നു. 1989 ൽ പെട്ടെന്നുള്ള അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനും മംഗലം പഞ്ചായത്തിന്റെ സാരഥിയും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനു മായ ജനാബ് ആർ മുഹമ്മദ് ബഷീർ ആണ് ഇപ്പോൾ സ്കൂൾ മാനേജർ.പിതാവിനെപ്പോലെ തന്നെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് നിസ്തുലമായ പിന്തുണ നൽകി വരുന്നുണ്ട്. തിരൂർ ഉപജില്ലയിലെ എയ്ഡഡ് എൽപി സ്കൂളുകളുടെ ഗണത്തിൽ ഈ വിദ്യാലയം ഒട്ടും പിറകിലല്ല .കുട്ടികളുടെ എണ്ണത്തിലും,മെച്ചപ്പെട്ട ബൗദ്ധിക ,സങ്കേതിക സൗകര്യവും ഇവിടെയുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി ,ഫേൻ ,ലൈറ്റ് Laptop, desktop എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം ,മുഴുവൻ കുട്ടികൾക്കും computer പഠനം, ആവശ്യത്തിന് ,മൂത്രപ്പുര, കക്കൂസ്,ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് connection, സർവോപരി വുത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു
വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള പഞ്ചായത്ത് , സബ് ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
=വഴികാട്ടി
{{#multimaps:10.828701,75.931202 |zoom=13}}