പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13946 (സംവാദം | സംഭാവനകൾ)
പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ
വിലാസം
പയ്യന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713946




ചരിത്രം

    പയ്യന്നൂര്‍ ഉപജില്ലയില്‍,നഗരസഭയില്‍,പട്ടണത്തോട് ചേര്‍ന്നുനില്‍ക്കുന്ന  വിദ്യാലയമാണ് പയ്യന്നൂര്‍ സെന്‍ട്രല്‍ യു പി സ്കൂള്‍.

പരസഹസ്രം വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചുനല്‍കിക്കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ സരസ്വതിക്ഷേത്രം അറിവിന്‍റെ അക്ഷയഖനിയായി പ്രവര്‍ത്തിക്കുന്നു.

    സ്വാമി ആനന്ദതീര്‍ദ്ഥന്‍-മലബാറിലെ ഹരിജനോദ്ധാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച  മഹാരഥന്‍ -ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  പയ്യന്നൂര്‍ പ്രദേശത്തെ പാവപ്പെട്ട ഹരിജന്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടങ്ങിയത്.1934 ല്‍ പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ്നു പടിഞ്ഞാറ്, മുട്ടത്തുകടവില്‍, ഒരു കൊച്ചു പള്ളിക്കൂടം ആയാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
    1941-42 ല്‍,പരേതനായ ശ്രീ.കണ്ണോത്ത് നാരായണന്‍ നായര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.72 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും പരിമിതമായ സൗകര്യങ്ങളുമാണ്‌ അന്ന് ഉണ്ടായിരുന്നത്.ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാം എന്ന വ്യവസ്ഥയില്‍, അന്ന് കോഴിക്കോട് ഡി.ഇ.ഒ.ആയിരുന്ന ശ്രീ.സാംബശിവന്‍ പിള്ള, സ്കൂളിന്‍റെ അംഗീകാരം നിലനിര്‍ത്തുകയുണ്ടായി.പ്രദേശത്തിന്‍റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ഉറച്ച തീരുമാനമാണ്‌ സ്ക്കൂള്‍ ഏറ്റെടുക്കുന്നതിനു അദ്ധ്യഹത്തെ പ്രേരിപ്പിച്ചത്.കൂടാതെ, പരേതനായ ശ്രീ.അത്തായി നാരായണ പൊതുവാളുടെ നിരന്തരമായ പ്രോത്സാഹനവും സഹായവും ഉണ്ടായിരുന്നു.
    പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി അമ്പലം വക കേളോത്ത് ഉള്ള കതിരുവയ്ക്കുംതറയുടെ തൊട്ടുവടക്ക് റോഡിനു സമീപം പെരിക്കാത്തടം എന്ന വയലില്‍ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കി സ്കൂളിന്‍റെ പ്രവര്‍ത്തനം അവിടുത്തേക്ക്‌ മാറ്റി.അതുവരെ സ്കൂളിന്‍റെ ഹെഡ്മാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നത് ശ്രി.സുന്ദരപ്രഭു ആയിരുന്നു. 
     1984 ല്‍ വിദ്യാലയത്തിന്‍റെ സുവര്‍ണ ജൂബിലിയും 2009 ല്‍ പ്ലാറ്റിനം ജൂബിലിയും സമുചിതമായി ആഘോഷിക്കുകയുണ്ടായി.
     1996 മുതല്‍ വിദ്യാലയത്തിന്‍റെ മാനേജര്‍ ശ്രി.പി.രവീന്ദ്രന്‍ (പരേതനായ ശ്രീ.കണ്ണോത്ത് നാരായണന്‍ നായരുടെ മകന്‍)ആണ്.
     കൂടുതല്‍ മെച്ചപ്പെട്ടതും ശാന്തവുമായ പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി  കുറച്ചുകൂടി വടക്കോട്ടുമാറി പുതിയ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം പണിയുകയും 2014 മുതല്‍  സ്കൂള്‍  ഇന്നുകാണുന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി