സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ സൗഹൃദം --- വഴിതെറ്റിയ്ക്കുന്നോ ?

അധികമായാല്‍ അമൃതും വിഷം- ഇതുപോലെയാണ് സൗഹൃദവും. നന്നായാല്‍ നല്ലത് ചീത്തയായാല്‍ പറയേണ്ടല്ലോ.കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ കാലമാണ് സ്കൂള്‍ ജീവിതം. ഇന്റര്‍നെറ്റ് , മൊബൈല്‍ , മാധ്യമങ്ങള്‍ ഇവ കുട്ടികളെ വഴി മാറ്റുന്നു. നേര്‍വഴിയ്ക്കല്ലാത്ത സൗഹൃദം അവരെ ലഹരി മരുന്നിന്റെ പിടിയിലേയ്ക്ക് വരെ എത്തിയ്ക്കുന്നു. സൂക്ഷിച്ചാല്‍ ദുഖിയ്ക്കേണ്ട.

                                                                                                         മില്‍ഡ റെയ്ച്ചല്‍
                                                                                                                
                                                                                                                X - A


ഓര്‍മ്മിയ്ക്കാന്‍ ഒരു ദിനം  !!!!

എയ്ഡ്സിനെപ്പറ്റി കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനും രോഗപ്പകര്‍ച്ച കഴിയുന്നത്ര കുറയ്ക്കുന്നതിനും ചികിത്സയ്ക്കും പുനരധിവാസത്തിനും പണം കണ്ടെത്തുന്നതിനും , എച്ച്.ഐ.വി ബാധിതരോട് സഹാനുഭൂതി വളര്‍ത്തുന്നതിനുമൊക്കെ ഉദ്ദേശിച്ച് യു.എന്‍ എയ്ഡ്സ് സമിതി 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിയ്യക്കുന്നു.