കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി | |
---|---|
വിലാസം | |
കരുമാടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 11 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2009 | Ghskarumady |
ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹൈസ്ക്കൂള്‍ കരുമാടി'.1915-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് L P സ്ക്കൂള്‍ ആരംഭിക്കാനാവശ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് 1915-ല്‍ സ്ക്കൂള്‍, സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്യുകയും ചെയ്തു. പിന്നീട് 1968-ല്‍ U P സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും അതിനാവശ്യമായ ഭൗതികസൗകര്യങ്ങള്‍ക്ക് വേണ്ടി അന്നത്തെ P T A പ്രസിഡന്റ് ശ്രീമതി മീനാക്ഷിയമ്മയും മുന്‍ M L A ആയ ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.1980-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.വാഹന ബാഹുല്യമോ മററുതരത്തിലുളള ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന കരുമാടി ഹൈസ്ക്കൂള്‍
ഭൗതികസൗകര്യങ്ങള്‍
ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു കമ്പൂട്ടര് ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂള്‍ ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പൂന്തോട്ട നിര്മ്മാണം
- എഴുത്ത് കൂട്ടം
- വായനക്കൂട്ടം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ചിദംബരം, പി.എം. രാജന്, പി.കെ. കൊച്ചുകുഞ്ഞ്, കെ.ജി. നാരായണപ്പണിക്കര്, എം. കമലം, താരാമണി, എ. ജെ. ജോയ്, ററി.കെ. കണ്ണന്, എം. ശ്രീകുമാരി,ബി. രമാദേവി.
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.389113" lon="76.384077" zoom="14" height="600" overview="yes">
3#FFFDEE05
(K) 9.386783, 76.392005, GHS Karumady
9.381746, 76.387939
</googlemap>
|