ജി യു പി എസ് മണക്കാട്
ജി യു പി എസ് മണക്കാട് | |
---|---|
വിലാസം | |
ചെറൂപ്പ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
31-01-2017 | NEETHU.M |
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ ചെറൂപ്പയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്നത്.
ചരിത്രം
ഓലമേഞ്ഞ രണ്ടു പീടികയും ഓടുമേഞ്ഞ മൂന്ന് പീടികയും ഉള്ള ഒരങ്ങാടി,ഒരു പൊതുകിണർ ,ഒരു ബംഗ്ലാവ് ,ഉരുളൻ കല്ലുകൾ പാകിയ റോഡ് അങ്ങ് തെങ്ങിലക്കടവ് വരെ,റോഡിനിരുവശവും തെച്ചിക്കാടുകളും കൂരിക്കാടുകളും നിറഞ്ഞ ഭൂപ്രദേശം ,വല്ലപ്പോഴും ഇഴഞ്ഞു നീങ്ങിപ്പോകുന്ന മൂന്നു ചെറിയ ബസ്സുകൾ ,കൂടാതെ കാളവണ്ടികളും ...ഇതായിരുന്നു 1954 ലെ ചെറൂപ്പ- മണക്കാട് അങ്ങാടി . ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട് ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മൂന്നാം വർഷം പീടിക മുകളിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് സ്കൂൾ മാറ്റുകയും കുറേക്കൂടി അദ്ധ്യാപകർ വരികയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ,മൂന്നാമത് മറ്റൊരു സ്ഥലമായ ബംഗ്ളാവിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. കുറേ കാലം സ്കൂൾ അവിടെ നടത്തിയ ശേഷം ആ ബിൽഡിങ്ങും പൊളിച്ചു മാറ്റി.അതിനടുത്തു ഇന്ന് കാണുന്ന കോൺക്രീറ്റ് ബിൽഡിങ്ങിലേയ്ക് മാറ്റുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സ്കൂളായി മാറുകയും ചെയ്തു.
ഇപ്പോൾ ശ്രീവി രാജഗോപാലൻ മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
School samrakshana yanjam : jan 27th 2017 പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാകുന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦ .റൂറൽ എ.ഇ ഒ ശ്രീമതി മിനി ടീച്ചർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധന്യത്തെ കുറിച്ച് വിശദീകരിച്ചു. സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ രാജഗോപാൽ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പുതുക്കുടി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
അദ്ധ്യാപകർ
ജയശ്രീ.ജി.ൻ ,ശുഭലത പി ,മോളി ടി.എം,ജാക്വിലിൻ ടി.എം ,ഷീജ ബി ,പ്രതിഭ കെ.ബി, സിന്ധു.എം ,സുമ വി കെ , മീശ പി.കെ, ലിജി ജോസ് എ.ജെ, സപ്‌ന എം,ഷീബ.എം,നസീറ.ഇ,ബിന്ദു.സി, ഷീന.എ കെ, ശ്രീജുൽ.എസ് ,നീതു.എം ,സുലേഖ.കെ,സുബൈദ സി.ടി ,മൈമുന.കെ , രമാദേവി.പി.കെ,കവിത.ടി
ക്ളബുകൾ
കാർഷിക ക്ലബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}