വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ


കോട്ടയം ജില്ലയുടെ വടക്കുകിഴക്ക് അതിര്‍ത്തിയില്‍ കിടക്കുന്ന കര്‍ഷകഗ്രാമമായ വെളിയന്നൂരില്‍ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളാണ് വന്ദേമാതരം വി.എച്ച്.എസ്.എസ്.

വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ
വിലാസം
വെളിയന്നൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201731057



ചരിത്രം

 

വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂര്‍ 1955-ല്‍ മിഡില്‍ സ്കൂളായും1958-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ പി കെ ബാലക്രിഷ്ണപിള്ള, ആദ്യമാനേജര്‍ ശ്രീ പി കെ ഗോവിന്ദപിള്ള, മറ്റമന ഇല്ലത്ത് ശ്രീ എം എന്‍ നാരായണന്‍ ഇളയത് എന്നിവരുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1994-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്. കരയോഗം, നം . 191, വെളിയന്നൂര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.കെ. ബാലകൃഷ്ണ പിള്ള (1955-1979)
ജി. ബാലചന്ദ്രമേനോന്‍ (1979-1995)
ജെ. സാവിത്രിക്കുട്ടിഅമ്മ (1995-2002)
വി.ജി. മോഹനന്‍ (2002-2009)
K S JOSEPH (2009 TO 2014)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തോമസ് ‍‍ചാഴികാടന്‍ എം.എല്‍.എ
  • ഡോ. കേശവന്‍
  • ഡോ.രാധാക്രുഷ്ണന്‍
  • സംഗീതവിദ്വാന്‍ പ്രൊ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി

  • അഡ്വ. കെ. സി. പീറ്റര്‍.

അദ്ധ്യാപകര്‍ സ്ക്കുള്‍ വിഭാഗം

പി.ജി.സുരേന്ദ്രന്‍ നായര്‍
ആര്‍.സുമ
എന്‍.മധുസൂദനന്‍
ബി.കെ.മനോജ്
എ.ആര്‍.ബിന്ദു
എസ്.ദീപ
എം.ശ്രീകുമാര്‍
അഞ്ജലി
നീലകണ്oന്‍ നമ്പൂതിരി

സ്കൂള്‍ വിശേഷം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
പ്രതിജ്ഞ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഭാഗമായി സമൂഹപ്രതിജ്ഞ എടുത്തു. സ്കൂൾ മാനേജർ ശ്രീ ഉദയൻ ,പി.ടി.എ.പ്രസിഡന്റ് ശ്രീ' ജോസ് മാത്യു, അധ്യാപകർ, അനധ്യാപകർ. പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഏവരും പ്രതിജ്ഞയിൽ പങ്കെടുത്തു. സമ്മേള നത്തിന്റെ ഉദ്ഘാടനം ബഹു.മാനേജർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുജാത സ്വാഗതവും പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ. ശ്രീകുമാർ കൃതജ്ഞതയും നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി. സൂസൻ മാത്യു സ്കൂളിൽ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു വിശദീകരിച്ചു. വന്ദേമാതരം

പ്രമാണം:31057 vidyasamrakshanam 1
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം 1
പ്രമാണം:31057 vidyasamrakshanam 2
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം 2

[[പ്രമാണം:31057 vidyasamrakshanam 3|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം 3]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂര്‍

  • പാലാ‌‌‌- ഉഴവൂര്‍- കൂത്തട്ടുകുളം റൂട്ടില്‍ ഉഴവൂരുനിന്നും അഞ്ചു കിലോമീറ്റര്‍ വടക്കും കൂത്താട്ടുകുളത്തുനിന്നും അഞ്ചു കിലോമീറ്റര്‍ തെക്കുമായി സ്കൂള്‍ സ്തിതി ചെയ്യുന്നു.
  • കോട്ടയം- ഏറ്റുമാനൂര്‍- കുറവിലങ്ങാട്- മോനിപ്പള്ളി- കൂത്താട്ടുകുളം റൂട്ടില്‍ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും മധ്യെ പുതുവേലിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ കിഴക്കു മാറിയാലും വെളിയന്നൂരെത്താം
{{#multimaps: 9.821412,76.609231
zoom=16 }}